പൂന്തോട്ടത്തിനുള്ളിൽ നിൽക്കുന്ന പെൺകുട്ടിയുടെ മനോഹരമായ ചിത്രം. ആദ്യ കാഴ്ചയിൽ ഈ ചിത്രം കാണുന്ന ഏതൊരാൾക്കും ഇങ്ങനെയാണ് തോന്നുക. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ ചിത്രത്തിൽ ചില രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നതായി കാണാം.
പെൺകുട്ടിയും പുറകിൽ കാണുന്ന വെള്ളച്ചാട്ടവും മാത്രമല്ല ഈ ചിത്രത്തിൽ ഉള്ളത്. മറിച്ച് ചില മുഖങ്ങൾ കൂടി ഈ ചിത്രത്തിൽ ഉണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഈ മുഖങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുകയുള്ളൂ. ഇതിനൊരു കാരണം കൂടിയുണ്ട്.
ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ്. അതുകൊണ്ടാണ് ഇതിലെ മറ്റ് മുഖങ്ങളെ ഒറ്റ നോട്ടത്തിൽ കാണാൻ സാധിക്കാത്തത്. അതി സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഈ മുഖങ്ങൾ ദൃശ്യമാകു. മികച്ച കാഴ്ച ശക്തിയും ഏകാഗ്രതയും ഇതിന് ആവശ്യമാണ്. നമ്മുടെ കാഴ്ചയെ കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങളിലെ രഹസ്യം കണ്ടുപിടിയ്ക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചിലർക്ക് ഇത് അതിവേഗത്തിൽ കണ്ടെത്താൻ കഴിയും. വലിയ ബുദ്ധി ശക്തി കെെമുതലായി ഉള്ളവരാണ് ഇക്കൂട്ടർ.
ചിലർ നിരന്തരം ഇത്തരം കളികളിൽ ഏർപ്പെടാറുണ്ട്. ബുദ്ധിശക്തി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ നമ്മുടെ സ്വഭാവ സവിശേഷതകൾ മനസിലാക്കുന്നതിനും ഇത്തരം ചിത്രങ്ങൾ ഉപകരിക്കാറുണ്ട്.
നാല് മുഖങ്ങളാണ് ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്.
Discussion about this post