മസ്‌കത്ത് : കളിപ്പാട്ടങ്ങളുടെ വിൽപ്പന നിരോധിച്ച് ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി . അന്താരാഷ്ട്ര ബ്രാന്റായ മിനിവേഴ്‌സ് കളിപ്പാട്ടങ്ങളുടെ വിൽപ്പനയാണ് നിരോധിച്ചിരിക്കുന്നത്. കുട്ടികളുടെ പാവയായ മിനിവേഴ്‌സ് ആരോഗ്യ സുരക്ഷാ കാരണങ്ങളാലാണ് നിരോധിച്ചത്.
പാവയിൽ റെസിൽ എന്നൊരു രാസ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ പ്രശ്‌നങ്ങൾ കണ്ണിൽ അസ്വസ്ഥത , മണക്കുകയോ തൊടുകയോ ചെയ്യുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കുന്നു. ഇതിനാലാണ് ഇതിന്റെ വിൽപ്പന നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് വിൽക്കുന്നവർക്ക് 1000 റിയാൽ പിഴയാണ് ചുമത്തുക . വിൽക്കുന്നത് ആവർത്തിച്ചാൽ 2000 റിയാൽ വരെ പിഴ ചുമത്തും.
അമേരിക്കയിൽ 21 ദശലക്ഷം മിനിവേഴ്‌സ് പാവ സെറ്റുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കുടാതെ മിനിവേഴ്‌സ് ഉൽപന്നങ്ങൾ സ്റ്റേറുകളിൽ നിന്ന് മാറ്റാൻ നിർദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ പാവ നിർമാതക്കളായ എം.ജി.എ എന്റർടൈൻാണ് പാവ വിപണിയിൽ ഇറക്കിയിരിക്കുന്നത്. അക്രിലേറ്റുകൾ അടങ്ങിയ റെസിൻസ് പാവകളിൽ ഉപയോഗിക്കുന്നതിനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ നിരോധം നിലവിലുണ്ടായിരുന്നു.











Discussion about this post