കണ്ണൂർ : പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചാണ് അശ്വിനി കുമാർ കൊലക്കേസിൽ വിധി വന്നിരിക്കുന്നത് എന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അതി പൈശാചികമായ കൊലപാതകമായിരുന്നു അശ്വിനി കൊലക്കേസ്. കേസിൽ പ്രധാന പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. പ്രോസിക്യൂഷന്റെ ദയനീയമായ പരാജയമാണ്. പ്രോസിക്യൂഷൻ കോടതിയിൽ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് നടപടി സ്വീകരിച്ചത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പ്രേസിക്യൂഷന്റെ കുറ്റകരമായ അനാസ്ഥയാണ് ഈ പ്രതികളെ വെറുതെ വിടാനുള്ള കാരണം. പി എഫ് ഐയുമായി സർക്കാരിന്റെ രാഷ്ട്രീയ ധാരണ പകൽ പോലെ വ്യക്തമാണ്. നിരോധിത ഭീകരവാദ സംഘടനായായ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സർക്കാർ ഈ കൊലപ്പാതകത്തിൽ അശ്വനി കുമാറിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. പകരം പ്രോസിക്യൂഷൻ പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്തത്. പോലീസിന്റെ ഒത്തുകളയാണിത് ന്നെ് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യാന്തര വകുപ്പിന്റെ പരാജയമാണ് ഇതിൽ കാണുന്നത്. മതഭീകരവാദികൾക്ക് അഴിഞ്ഞാടൻ അവസരം ഒരുക്കി കൊടുക്കുന്നത് സർക്കാരാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും പ്രോസിക്യൂഷന്റെ നടപടികളാണ്. അങ്ങേയറ്റം നിരാശജനകമായ വിധിയാണിത്. സമാധാന പ്രേമികളെ ദുഃഖിപ്പിക്കുന്ന വിധിയാണിത്. ശക്തമായ നടപടികൾ എടുക്കേണ്ട സമയത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
2005 മാർച്ച് 10ന് രാവിലെ പത്തരയോടെയാണ് 27 കാരനായ അശ്വിനി കുമാർ കൊല്ലപ്പെടുന്നത് .കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post