മുംബൈ; ആദ്യത്തെ കൺമണിയെ വരവേറ്റ സന്തോഷത്തിലാണ് ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും-രൺവീർ സിങ്ങും. ഈ കഴിഞ്ഞ സെപ്തംബർ എട്ടിനായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം.
ഇപ്പോഴിതാ കുഞ്ഞിമന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. ദുഅ പദുക്കോൺ സിങ് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ കാലുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
ദുആ: പദുക്കോൺ സിങ്.. ദുഅ എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥം. കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ സ്‌നേഹം കൊണ്ടും കൃതഞ്ജതകൊണ്ടും നിറഞ്ഞിരിക്കുകയാണ് എന്നാണ് ദീപികയും രൺവീറും കുറിച്ചത്. ആലിയ ഭട്ട് ഒരു കൂട്ടം ഹാർട്ട് ഇമോജികളാണ് പോസ്റ്റിൽ ഇട്ടത്, സെയ്ഫ് അലി ഖാൻറെയും സോഹ അലി ഖാൻറെയും മൂത്ത സഹോദരി സബ പട്ടൗഡി എഴുതി ‘മനോഹരം, മഹ്ഷാ അല്ലാഹ്’, സോയ അക്തർ എഴുതി ‘മനോഹരം’ എന്നും എഴുതി. രാം ചരണിൻറെ ഭാര്യ ഉപാസന ‘ക്യൂട്ടസ്റ്റ്’ എന്നാണ് എഴുതിയത്.
Discussion about this post