ന്യൂഡൽഹി: ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങൾ അറിയാത്തവരായി ആരും ഉണ്ടാകില്ല. 17ാം നൂറ്റാണ്ടിൽ ചലന നിയമങ്ങൾ രചിക്കുമ്പോൾ ന്യൂട്ടൻപോലും കരുതിക്കാണില്ല ഇതിന് ഇത്രയേറെ പ്രശസ്തി ലഭിക്കും എന്ന്. ഇന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനം ആണ് ഈ ചലന നിയമങ്ങൾ. മൂന്ന് നിയമങ്ങളാണ് ചലനവുമായി ബന്ധപ്പെട്ട് ന്യൂട്ടൻ രചിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിൽ രചിച്ച ഈ നിയമങ്ങൾ പിന്നീട് നമ്മുടെ മലയാളം ഉൾപ്പെടെ പല ഭാഷകളിലേക്കും പരിവർത്തനം ചെയ്യപ്പെട്ടു.
എന്നാൽ ന്യൂട്ടന്റെ ചലന നിയമങ്ങളുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ തത്വചിന്തകൻ ആയ ഡാനിയേൽ ഹൗക്ക് ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ലാറ്റിൻ ഭാഷയിൽ ന്യൂട്ടൻ എഴുതി ഒന്നാം ചലന നിയമം നാം തെറ്റായാണ് പഠിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ് എന്നാണ് ന്യൂട്ടൻ ഒന്നാം ചലന നിയമമായി നാം പാഠപുസ്തകങ്ങളിൽ പഠിക്കുന്നത്. എന്നാൽ ലാറ്റിൻ പരിഭാഷ ഇങ്ങനെ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. ലാറ്റിൻ പ്രിൻസിപ്പിയ എന്ന പുസ്തകത്തിൽ 1729 ൽ ഇതിന്റെ യഥാർത്ഥ ഇംഗ്ലീഷ് പരിഭാഷ ന്യൂട്ടൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതേക്കുറിച്ച് 2022 ൽ അദ്ദേഹം പുറത്തിറക്കിയ ഗവേഷണ പ്രബന്ധത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നുമുണ്ട്.
ഒരു വസ്തുവിനെ ഏതെങ്കിലും ബലം ബാധിച്ചില്ലെങ്കിൽ അതിന്റെ ഗതി എങ്ങനെ നിലനിർത്തുന്നു എന്ന് വിശദീകരിക്കുന്നതിനുപകരം, ശരീരത്തിന്റെ ചലനത്തിലെ ഓരോ മാറ്റവും – ഓരോ കുലുക്കവും ചലനവും തിരിവും കുതിപ്പും – ബാഹ്യശക്തികളാൽ സംഭവിക്കുന്നതാണ് എന്നാണ് ന്യൂട്ടൻ ഉദ്ദേശിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
Discussion about this post