പാലക്കാട് : ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. കേരളാ എകസ്പ്രസ് ട്രെയിനാണ് തട്ടിയത്. ലക്ഷ്മണൻ , വള്ളി ,റാണി ,ലക്ഷമണൻ എന്നിവരാണ് മരിച്ചത്. മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളായ ശുചികരണ തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരാളുടെ മൃതദേഹം കിട്ടിയിട്ടില്ല. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഷൊർണ്ണൂർ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ട്രെയിൻ.
ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. കൂടുതൽ ശുചികരണ തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post