രുചി കൊണ്ടും ആരോഗ്യഗുണം കൊണ്ടും മുന്നിൽ നിൽക്കുന്ന പച്ചക്കറിയാണ് കോളിഫ്‌ളവർ. അതുകൊണ്ട് തന്നെ നമ്മുടെ ഡയറ്റിൽ കോളിഫ്‌ളവർ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. പല ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും നമ്മളെ അകറ്റി നിർത്താൻ ഈ പച്ചക്കറിയ്ക്ക് സാധിക്കും എന്നതാണ് വസ്തുത. കലോറി ഏറ്റവും കുറവുള്ള പച്ചക്കറിയാണ് കോളിഫ്‌ളവർ. അതുകൊണ്ട് തന്നെ മെലിഞ്ഞ ശരീരം ആഗ്രഹിക്കുന്നവർക്ക് കോളിഫ്‌ളവർ ശീലമാക്കാം.
സിറ്റാമിൻ സിയുടെ കലവറയാണ് കോളിഫ്‌ളവർ. അതുകൊണ്ട് ആരോഗ്യമുള്ള മുടിയും ത്വക്കും മികച്ച രോഗപ്രതിരോധ ശേഷിയും കോളിഫ്‌ളവർ പ്രധാനം ചെയ്യുന്നു. ഇതിന് പുറമേ ധാരാളം മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഫോലേറ്റ്, വിറ്റാമിൻ കെ എന്നിവയും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്.
അസിഡിറ്റിയും വയർ സംബന്ധമായ അസുഖങ്ങളും ഉള്ളവർ നിർബന്ധമായും ഈ പച്ചക്കറി കഴിച്ചിരിക്കണം. കാരണം ഫൈബറിന്റെ കലവറയാണ് കോളിഫ്‌ളവർ. നമ്മുടെ വയറിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ഫൈബർ ആവശ്യമാണ്. ഈ ഫൈബർ കോളിഫ്‌ളവറിലൂടെ ലഭിക്കുന്നു. വയറ്റിൽ നല്ല ബാക്ടീരിയകൾ വളരാൻ ഇത് സഹായിക്കുന്നു. അതിനാൽ ദഹന വ്യവസ്ഥ മെച്ചമാകും. കൊളസ്‌ട്രോളും ഷുഗറും നിയന്ത്രണ വിധേയമാക്കാൻ കോളിഫ്‌ളവർ കൊണ്ട് സാധിക്കും.
കോളിഫ്‌ളവറിൽ കോളിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നതുവഴി നമ്മുടെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടും. അതേസമയം തൈറോയിഡ് ഉള്ളവർ കോളിഫ്‌ളവർ ഒഴിവാക്കണം.
Discussion about this post