തിരുവനന്തപുരം : വിഴിഞ്ഞത്ത് സന്ധ്യമയങ്ങിയാൽ നഗരത്തിലെ ഭക്ഷണപ്രിയർ എല്ലാവരും ഇവിടെ തന്നെയാണ്. സാധാരണകുടുംബങ്ങൾ മാത്രമല്ല സെലിബ്രിറ്റികൾ വരെ ഇവിടെ തന്നെയാണ്. ഇവിടെ ഇത്ര തിരക്ക് ഉണ്ടാവൻ കാരണം എന്താണ്…. ഇവിടെയാണ് കൂടുതൽ ഹോട്ടലുകളുള്ളത്. വിഴിഞ്ഞത്തെ മതിപ്പുറം കടൽത്തീരത്താണ് ഈ പറയുന്ന ഭക്ഷപ്രേമികൾ ഒത്തുകൂടുന്നത്.
അതും ഇവിടെത്തെ കനലിൽ ചുട്ട മീനിനാണ് മിക്ക ആളുകളും ഇവിടെ എത്തുന്നത്. ഇതിനൊപ്പം കഴിക്കാൻ കപ്പയും ആവിപറക്കുന്ന പുട്ടും പൊറോട്ടയുമൊക്കെയുണ്ട്. ഒഴിച്ചു കഴിക്കാൻ മീൻ കറി ഫ്രിയാണ്.
ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് ശേഷമാണ് അതേ പേരിൽ വിഴിഞ്ഞത്ത് മീൻ വിഭാഗങ്ങൾക്ക് മാത്രമായി ഒരു ഹോട്ടൽ ആരംഭിക്കുന്നത്. കൊഞ്ച് മുതൽ കല്ലുമകായ വരെ ചുട്ടു നൽകുന്ന കടകൾ വരെ ഇവിടെ ധാരളമുണ്ട്. കല്ലിൽ ചുട്ട ചിക്കനും കനലിൽ ചുട്ട മീനുമൊക്കെ യഥേഷ്ടം കഴിക്കാമെന്നതാണ് വിഴിഞ്ഞത്ത് തിരക്ക് കൂടാൻ പ്രധാന കാരണം.
അതിനപ്പുറം അതിനമനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാം എന്നതാണ്. ഇവിടെ നിന്ന് പെടയ്ക്കണ മീനുകൾ വാങ്ങി വീട്ടിലേക്ക് കൊണ്ടു പോവാനും സാധിക്കും.
Discussion about this post