ടെലിവിഷൻ പരിപാടികളിൽ അവതാരകയായി പിന്നീട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് വീഡിയോകളിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.
കൊല്ലം സുധിയുമായി ബന്ധപ്പെട്ട് ലക്ഷ്മി ചെയ്യാറുള്ള വീഡിയോകളുടെ പേരിൽ നിരവധി വിമർശനങ്ങളാണ് ലക്ഷ്മിക്ക് നേരെ ഉയർന്നു വന്നത്. ഇതോടെ, കുറച്ച് നാളുകളായി യൂട്യൂബ് വീഡിയോകളിൽ നിന്നും ലക്ഷ്മി വിട്ട് നിൽക്കുകയായിരുന്നു. ഒരു ഇടവേളക്ക്് ശേഷം ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് ഷൂട്ട് ഡേ എന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാവിലെ മുതൽ രാത്രി വരെയുള്ള സ്റ്റാർ മാജിക്കിലെ പിന്നാമ്പുറ കാഴ്ച്ചകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആ സത്യം നിങ്ങളോട് ഞാൻ പറയാം എന്ന തമ്പും കാപ്ഷനും കൂടി വീഡിയോയിൽ ചേർത്തിരിക്കുന്നത് കാണാം.
തന്റെ സ്‌റ്റൈലിസ്റ്റിന്റെയും മേക്ക് അപ്പ് ആർട്ടിസ്റ്റിന്റെയും കൂടെയുള്ള നിമിഷങ്ങളും സ്റ്റാർ മാജിക്കിന് വേണ്ടി ഒരുങ്ങുന്നതുമെല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. മേക്ക് അപ്പ് എല്ലാം ചെയ്ത് കഴിഞ്ഞ് പിന്നീട് ഡ്രസ് മാറി വരാമെന്ന് പറഞ്ഞ് പോവുന്നതും കോസ്റ്റിയൂം ധരിച്ച് വരുന്നതും കാണാം. അതിന് പിന്നാലെ, എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ആയി മുടി വച്ചിരിക്കുന്നു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും മുടി വളർന്നു പന്തലിച്ചുവെന്ന് ലക്ഷ്മി പറയുന്നുണ്ട്.
രണ്ട് ഷൂട്ട് ഉണ്ടെന്നും ഈ രണ്ട് ഷൂട്ടിലും രണ്ട് ലുക്കും കാണാനാവും. രണ്ട് എപ്പിസോഡുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് ലക്ഷ്മി വീട്ടിലേക്ക് തിരികെ പോകുന്നത്. പരിപാടി കഴിയുമ്പോഴേക്കും തന്റെ ശബ്ദം എല്ലാം പോവുമെന്നും രാത്രി ആവും ഷൂട്ട് എല്ലാം കഴിഞ്ഞ് തിരികെ പോരാൻ എന്നും ലക്ഷ്മി വീഡിയോയിൽ പറഞ്ഞു. ഇതാണ് ഒരു മാസത്തെ സ്റ്റാർ മാജിക് ഷൂട്ടിന്റെ റുട്ടീൻ. ഇനിയും നിരവധി കാര്യങ്ങൾ ഒരു ദിവസത്തെ ഷൂട്ടിൽ ഉണ്ട്. അതൊക്കെ വീഡിയോയിൽ ഉൾപ്പെടുത്താൻ പരിമിധികളുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
Discussion about this post