വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോർഡ് എടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നകയറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി. പല കേസുകളിൽ പങ്കാളിയുടെ മെബൈൽ ഫോണിലെ കോൾ ഹിസ്റ്ററിയും മറ്റും തെളിവുകളായി സമർപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തെളിവുകൾ പങ്കാളിയുടെ സ്വകാര്യതയ്ക്കു മേൽ കടന്നുകേറിയുള്ള തെളിവ് ശേഖരണമാണ്. മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി ഹാജരാക്കിയ ഭർത്താവിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് എല്ലാം പങ്കാളുൃിയുടെ സ്വാകാര്യതയാണ് . ഇതിൽ കയറി ഇടപെടാൻ ആർക്കും അവകാശമില്ല.
ഒരാൾ തന്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ല എന്ന് കോടതി ചൂണ്ടാക്കാട്ടി.
ഭാര്യയുടെ ക്രൂരത, പരപുരുഷ ബന്ധം തുടങ്ങിയകാരണങ്ങൾ കൊണ്ട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ഉയർത്തുമ്പോൾ ആധികാരികമാർഗങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ട് എന്ന് കോടതി വ്യക്തമാക്കി.
ദാമ്പത്യ ജീവിതത്തിൽ പ്രധാനമായും വേണ്ടത് പരസ്പര വിശ്വാസമാണ്. അത് ഉണ്ടെങ്കിൽ മാത്രമേ ബന്ധം നല്ല രീതിയിൽ നിലനിൽക്കുകയൊള്ളൂ. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.പങ്കാളികൾക്ക് പരസ്പര വിശ്വാസം ഉണ്ടാകേണ്ട്ത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
Discussion about this post