നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ കുറലച്ചുള്ള റിവ്യൂവുമായി ബിഗ് ബോസ് താരവും നടനുമായ ഷിജു എആർ. ഒരു നടന്റെ ഉയർച്ച തന്റെ ജീവിതത്തിൽ നേരിട്ട്കണ്ടിട്ടുണ്ടെങ്കിൽ അത് ജോജു ജോർജിന്റേതാണെന്ന് ഷിജു പറയുന്നു. ജോജു എടുത്ത റിസ്‌ക്കുകളാണ് അദ്ദേഹത്തെ ജോജു ആക്കിയത്. ജോജുവിന്റെപണി വിജയം കണ്ടതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ഷിജു കൂട്ടിച്ചേർത്തു.
അടി തുടങ്ങാൻ ജോജു വടി വെട്ടാൻ പോയിട്ടേ ഉള്ളുവെന്ന് ആണ് പണി കണ്ടപ്പോ തനിക്ക് തോന്നിയതെന്നും ഷിജു പറഞ്ഞു. ജീവിതത്തിൽ ഒരു നടന്റെ ഉയർച്ച താൻ നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ അത് ജോജു ജോർജിന്റേതാണ്. മഴവിൽ കൂടാരം എന്ന തന്റെ ആദ്യ ചിത്രത്തിൽ ജോജു ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത്. പിന്നീടുള്ള ജോജുവിന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. പിന്നീട് സൗണ്ട് തോമ എന്ന സിനിമയിൽ തങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ഒരു സീനിൽ ഡയലോഗ് തെറ്റിച്ച ജോജുവിന് ആയിരത്തിൽപരം ജൂനിയർ ആർട്ടിസ്റ്റുകളുടെ മുമ്പിൽ വച്ച് ലഭിച്ച ഹ്യുമിലിയേഷൻ തകർത്തുകൊണ്ടാണ് ആ സീൻ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്. അന്ന് താൻ ഉറപ്പിച്ചതാണ് ജോജു ഒരു നല്ല നടനായി വരുമെന്ന് എന്നും ഷിജു പറഞ്ഞു.
ജോജുവിനെ ജോജു ആക്കിയത്, അദ്ദേഹം ജീവിതത്തിൽ എടുത്ത റിസ്‌ക് ആണെന്നും ഷിജു വ്യക്തമാക്കി. ജോസഫ് എന്ന സിനിമയിൽ തുടങ്ങി ജോജു കളിച്ചത് വളരെ അപുർവ്വങ്ങളിൽ അപൂർവം ധൈര്യം മാത്രമുള്ളവർ ചെയ്യുന്ന കളിയാണ്’. പ്രത്യേകിച്ച് സിനിമാ ഇൻടസ്ട്രിയിൽ… അത് ഇപ്പോഴും തുടരുന്നുവെന്നും ഷിജു കൂട്ടിച്ചേർത്തു.
‘ഇത്രയേറേ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വെച്ച് ഇത്ര വലിയ ബഡ്ജറ്റിൽ ഒരു ചിത്രം നിർമിക്കാൻ ജോജുവിന് കഴിഞ്ഞങ്കിൽ. ഞാൻ ആദ്യം പറഞ്ഞതിൽ ഒട്ടും അതിശയോക്തി വേണ്ട. ജോജു വടി ഒടിക്കാൻ പോയിട്ടേ ഉള്ളൂ. മലയാള സിനിമയിൽ പുതുമുഖക്കാരിലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ, നടനായും സംവിധായകനായും, പ്രൊഡ്യൂസറായും ജോജുവിന് കഴിയുമെങ്കിൽ. നമ്മൾ ഇനി കാണാൻ കിടക്കുന്നതേ ഉള്ളൂ ജോജുവിന്റെ കഴിവുകൾ’- ഷിജു പറഞ്ഞു.
Discussion about this post