തകർപ്പൻ നൃത്തച്ചുവടുകളിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് നോറ ഫത്തേഹി . മലയാളത്തിൽ താരത്തിന്റെ ഏറെ ശ്രദ്ധേയമായ ഡാൻസ് നമ്പറുകളിലൊന്നായിരുന്നു സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽബർ എന്ന ഗാനം. ഇതിനെ കുറിച്ച് നോറ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
‘ദിൽബർ ഗാനം ചിത്രീകരിക്കുമ്പോൾ ധരിക്കേണ്ടിയിരുന്ന വസ്ത്രം അവർ തന്നു, ബ്ലൗസ് തീരേ ചെറുതായിരുന്നു. എനിക്ക് ആ വസ്ത്രം ധരിച്ച് ഡാൻസ് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. എന്നെ അമിതമായി ലൈംഗികവൽക്കരിക്കരുത്.
എനിക്ക് മനസ്സിലായി, ഇതൊരു സെക്‌സി ഗാനമാണ്, പക്ഷേ ഞാനതിൽ അശ്ലീലത കാണിക്കേണ്ടതില്ലെന്നും ഞാൻ അവരോട് പറഞ്ഞു.’- നോറ പറഞ്ഞു.
ഇപ്പോൾ തന്നെ താൻ ധരിച്ച് വസ്ത്രത്തിന് കുറെ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. തനിക്ക് നേരത്തെ നൽകിയ വസ്ത്രത്തെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ ഭേദമാണ് ഇതെന്നും രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. ആ ബ്ലൗസ് മാറ്റിയതിന് ശേഷം പിറ്റേ ദിവസമാണ് ഷൂട്ട് നടത്തിയത് എന്നും താരം പറഞ്ഞു.
പ്രേക്ഷകർ എന്റെ നൃത്തത്തിലേക്കും മുഖത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അത് നല്ല പാട്ടായിരുന്നു. കൊറിയോഗ്രാഫി നല്ലതായിരുന്നു. പക്ഷെ ഒരു മോശമായ വസ്ത്രം കാരണം അതിനെ തകർത്തുകളയരുത്. അവരോട് വിഷയത്തിൽ നിന്നും തെന്നിമാറരുതെന്ന് സ്നേഹത്തോടെ പറയേണ്ടി വന്നു. അത് മിലാപ്പിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി. അങ്ങനെയാണ് പുതിയ ബ്ലൗസ് തന്നത്.
എന്റെ വയറ് കാണിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല, ക്ലീവേജ് അധികം കാണിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല താരം കൂട്ടിച്ചേർത്തു.
Discussion about this post