വ്യക്തി ശുചിത്വത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പല്ലുകൾ ബ്രഷ് ചെയ്യേണ്ടത്. വായയുടെ ശുചിത്വം നിലനിർത്തുന്നതിന് ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തും.
എന്നാല്‍ അമിതമായതോ പല്ലു തേപ്പ് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതാണ് സത്യാവസ്ഥ. ഇത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാന്‍ കാരണമാകും.
ഒരുപാട് പല്ല് തേക്കുന്നത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യും. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.
പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് കൃത്യമായ ചില രീതികള്‍ ഉണ്ട്. ഹാർഡ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ തന്നെ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ വേണം. പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.













Discussion about this post