തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കിടെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പ്രശ്‌നപരിഹാരത്തിനായി ഉന്നതതല യോഗം വിളിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം ഈ മാസം 16 നാണ് യോഗം ചേരുക. ഓൺലൈൻ ആയിട്ടാണ് യോഗം.
നിലവിൽ വഖഫ് ബോർഡിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് മുനമ്പം നിവാസികൾ. ഇത്രയും ഗൗവരമേറിയ വിഷയത്തിൽ സർക്കാർ ഇടപെടാത്തത്തിൽ വലിയ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. ഇതിനിടൊയണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗത്തിൽ നിയമ- റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോർഡ് ചെയർമാനും പങ്കെടുക്കും. വിഷയത്തിൽ നിയമസാദ്ധ്യതയെക്കുറിച്ച് യോഗം ചർച്ച ചെയ്യും. ഇതിന് പുറമേ മുനമ്പത്തെ കുടുംബങ്ങളുടെ അവകാശങ്ങൾ പുന:സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. വിഷയത്തിൽ നിരവധി കേസുകളാണ് കോടതികൾക്ക് മുൻപിൽ ഉള്ളത്. ഇതിന്റെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. അതേസമയം സർവ്വകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകും.
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിൽ ആയത്. ഭൂമി കൈവിട്ട് പോകുമെന്ന അവസ്ഥവന്നതോടെ കുടുംബങ്ങൾ സമരവുമായി രംഗത്ത് എത്തുകയായിരുന്നു.
Discussion about this post