തിരുവനന്തപുരം : ദീർഘയാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി . ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. കെഎസ്ആർടിസി ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക തയാറാക്കി ഉത്തരവിറക്കിയത്.
മോശം ഭക്ഷണം കഴിച്ച് വയർ കേടാകുന്നു എന്ന് പരാതി കുറെ നാളുകളുമായി കെഎസ്ആർടിസി യാത്രക്കാർ ഉന്നയിച്ചിരുന്നു. ഇതിന് പരിഹാരമായി എന്നോണമാണ് കെഎസ്ആർടിസി രംഗത്ത് വന്നിരിക്കുന്നത്. ദേശീയ, സംസ്ഥാന, അന്തർ സംസ്ഥാന പാതകളുടെയും എംസി റോഡിൻറെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റിൽ ഉൾപ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ ബസ് നിർത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കെഎസ്ആർടിസി ഫുഡ് സ്‌പോട്ടുകൾ
1. ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
2. പണ്ടോറ – വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
3. ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ
4. ആവീസ് പുട്ട് ഹൌസ്- പുന്നപ്ര. ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
5. റോയൽ 66- കരുവാറ്റ ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
6. ഇസ്താംബുൾ- തിരുവമ്പാടി, ദേശീയ പാത. ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ
7.ആർ ആർ റെസ്റ്ററൻറ് മതിലകം. ദേശീയ പാത എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ
8. റോയൽ സിറ്റി- മാനൂർ. ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ
9. ഖൈമ റെസ്റ്ററൻറ്- തലപ്പാറ. ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരയ്ക്കും ഇടയിൽ
10. ഏകം- നാട്ടുകാൽ. സംസ്ഥാന പാത. പാലക്കാടിനും മണ്ണാർക്കാടിനും ഇടയിൽ
11. ലേസഫയർ- ദേശീയ പാത.സുൽത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ
12 .ക്ലാസിയോ – താന്നിപ്പുഴ. എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
13. കേരള ഫുഡ് കോർട്ട്- കാലടി, എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ
14. പുലരി റെസ്റ്ററൻറ്- എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ
15. ശ്രീ ആനന്ദ ഭവൻ- എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ് എച്ച് മൗണ്ടിനും ഇടയിൽ
16. അമ്മ വീട്- വയക്കൽ,എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയിൽ
17. ശരവണഭവൻ പേരാമ്പ്ര, ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ
18. ആനന്ദ് ഭവൻ- പാലപ്പുഴ. എം സി റോഡ്. മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയിൽ
19. ഹോട്ടൽ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ
20.മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം.സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും ഇടയിൽ
21. കെടിഡിസി ആഹാർ-ദേശീയ പാത. ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിൽ
22. എ ടി ഹോട്ടൽ- സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ
23. ലഞ്ചിയൻ ഹോട്ടൽ, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ.
24. ഹോട്ടൽ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ
Discussion about this post