ഓഡിയോ കമ്പനി വിഭാഗത്തിൽ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്പനി മികച്ച ഉത്പന്നങ്ങൾ നൽകുന്നതും. ബോട്ട് (Boat) ഇയർഫോണുകൾ Noise Cancellation സവിശേഷത നൽകുന്നു, അത് ബാഹ്യമായ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങളുടെ സംഗീതം ശാന്തമായി കേൾക്കാൻ നിങ്ങളെ അനുവദിക്കുന്നു. അതിനാൽ ഉപയോക്താവിന് തടസ്സമില്ലാത്ത കോളിംഗും സാധ്യമാകും. ചിലപ്പോഴൊക്കെ ഇതിന്റെ ഇയർഫോണുകളെ കുറിച്ച് ചില പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ബോട്ട് അതിനെ കുറിച്ചൊന്നും പ്രതികരിക്കാറില്ല. ഇപ്പോഴിതാ കമ്പനിയുടെ ബ്യൂട്ടൂത്ത് ഇയർഫോണിനെ കുറിച്ച് ഉയർന്ന ഗുരുതരമായ പരാതിയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ബോട്ട് ഇയർഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കവെ പൊട്ടിത്തെറിച്ചെന്നും ഭാഗ്യവശാലാണ് ജീവഹാനി ഉണ്ടാകാതിരുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. നിരവധി പേരാണ് സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം.
ഇന്നലെ ബോട്ടിന്റെ ഈ എയർഫോണ് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോൾ ഫോണ് ചാർജ് കുറഞ്ഞു സ്വിച്ച് ഓഫ് ആയി ഇയർഫോണ് ഓഫ് ആവുകയും ചെയ്തു പിന്നീട് കുറച്ചു ചാർജ് ആയതിനു ശേഷം ഫോണ് ഓണ് ആവുകയും ഇയർഫോണ് ഓട്ടോമാറ്റിക്കായി കണക്ട് ആവുകയും ചെയ്തു വലത് ചെവിയുടെ ഇയർഫോണ് നന്നായി ചൂട് ആയി ഇരിക്കുന്നത് കാരണം ഞാൻ അത് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു ഏതാണ്ട് ഒരു 2 മിനിറ്റിനുള്ളിൽ വലത് ചെവിയുടെ ഇയർപോഡ് ശബ്ദത്തോട് കൂടി പൊട്ടി തെറിക്കുകയും കത്തുകയും ചെയ്തു.എന്തോ ദൈവാനുഗ്രഹം കൊണ്ടാണ് ആ സമയത്ത് ഇയർപോഡ് തൊട്ടുനോക്കാൻ തോന്നിയത് അല്ലായിരുന്നു എങ്കിൽ വലത് ചെവി ഇപ്പൊ അടിച്ചു കത്തി പോയേനെ.ജീവഹാനി വരെ വരുത്തിവെക്കാൻ സാധ്യതയുള്ള ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു അതിന്റെ നടപടിക്രമങ്ങൾ അറിയുന്നവർ പറയാമോ ഇനി ഇങ്ങനെ ഒരു അവസ്ഥ ഭാവിയിൽ ആർക്കും ഉണ്ടാകാതിരിക്കട്ടെ.@ boAt ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക ഭാവിയിൽ ഇത്തരം അപകടങ്ങൾ ആർക്കും ഉണ്ടാവാതിരിക്കട്ടെ.
Discussion about this post