വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെയില്ലെന്ന് പറയാം. പ്രധാനമായും ചാറ്റ് ചെയ്യാനും വീഡിയോ കോൾ ചെയ്യാനാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. എന്നാൽ രാത്രി കാലങ്ങളിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ലോ ലൈറ്റ് എന്നുള്ള പരാതി ഉയർന്നിരുന്നു. ഇതിനായി വാട്‌സ്ആപ്പ് ഈയിടെ ഫീച്ചർ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ എത്തിയിരിക്കുകയാണ് ഗയ്‌സ്….
വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ വീഡിയോ കോളിംഗിൻറെ ക്ലാരിറ്റി കൂട്ടുവാനായുള്ള ഫീച്ചറാണിത്. വീഡിയോ കോളിംഗിൽ ഫിൽട്ടറുകളും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളും അവതരിപ്പിച്ചതിൻറെ തുടർച്ചയായാണ് ഈ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.
എങ്ങനെ ഇത് സെറ്റ് ചെയ്യാം എന്ന് നോക്കാം
വാട്‌സ്ആപ്പ് തുറന്ന് വീഡിയോ കോൾ ചെയ്യുക. അതിന് ശേഷം വീഡിയോ കോൾ ഫുൾ സ്‌ക്രീൻ ആക്കുക. വലതുമൂലയിൽ കാണുന്ന ‘ബൾബ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഈ ബൾബ് ഐക്കണിൽ ടാപ്പ് ചെയ്താൽ ലോ-ലൈറ്റ് മോഡ് ഓണാക്കാം. വീണ്ടും ബൾബ് ഐക്കണിൽ ടാപ്പ് ചെയ്താൽ ഈ ഫീച്ചർ ഓഫ് ചെയ്യാനും സാധിക്കും. ഇത് ഇങ്ങനെ സെറ്റ് ചെയ്ത് വെയ്ക്കാൻ സാധിക്കില്ല. ഓരോ കോളിനും വ്യത്യസ്തമായി ഇത് എനാബിൾ ചെയ്യണം.
വാട്സ്ആപ്പിൻറെ ഐഒഎസ്, ആൻഡ്രോയ്ഡ് വേർഷനുകളിൽ ലോ-ലൈറ്റ് മോഡ് ഇപ്പോൾ ലഭ്യമാണ്. എന്നാൽ വിൻഡോസ് ഡെസ്‌ക്ടോപ്പ് ആപ്പിൽ ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Discussion about this post