ന്യൂഡൽഹി : ബിഎസ്എൻഎൽ 50,000ത്തിലേറെ 4ജി സൈറ്റുകൾ പൂർത്തീകരിച്ചതായി കേന്ദ്ര സർക്കാർ. തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 50,000ത്തിലേറെ 4ജി സൈറ്റുകൾ പൂർത്തികരിച്ചിരിക്കുന്നത്. ഒരു ലക്ഷം 4 ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് ബിഎസ്എൻഎൽ .
ബിഎസ്എൻഎല്ലിന്റെ 4 ജി വ്യാപനം രാജ്യത്ത് പുരോഗമിക്കുകയാണ്. 50,000ത്തിലേറെ 4ജി സൈറ്റുകൾ ഇതിനോടകം പൂർത്തികരിച്ചു കഴിഞ്ഞു. ഇതിൽ 41,000ത്തിലേറെ ടവറുകൾ പ്രവർത്തനക്ഷമമായി. 2025 ജൂണോടെ രാജ്യവ്യാപകമായി 4ജി നൈറ്റ്വർക്ക് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരിക്കുന്നത്. 4ജി പൂർത്തീകരണം കഴിഞ്ഞാലുടൻ 5ജി നൈറ്റ്വർക്ക് സ്ഥാപിക്കൽ ബിഎസ്എൻഎൽ ആരംഭിക്കും. ഇനി എല്ലാം പെട്ടെന്നാണ് .
ഡൽഹി മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ സിറ്റികളിൽ 4ജി വ്യാപനം ബിഎസ്എൻഎൽ പൂർത്തിയാക്കിക്കഴിഞ്ഞു. ടാറ്റ കൺസൾട്ടൻസി സർവീസിൻറെ നേതൃത്വത്തിലുള്ള കൺസോഷ്യമാണ് ബിഎസ്എൻഎല്ലിനായി 4ജി ടവറുകൾ സ്ഥാപിക്കുന്നത്.
Discussion about this post