മുംബൈ: രാജ്യത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. എസ്ബിഐയിൽ അക്കൗണ്ടുകളെ ക്രഡിറ്റ് കാർഡുകളോ ഉള്ള ഉപഭോക്താക്കളെ ആണ് തട്ടിപ്പുകാർ ലക്ഷ്യം ഇട്ടിരിക്കുന്നത്. റിവാർഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്. റിവാർഡ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഉപയോഗിക്കണം എന്ന് എസഎംഎസ് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. അതായത് നിങ്ങൾക്ക് 5000 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള റിവാർഡ് പോയിന്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുമെന്നും അവ ഉപയോഗിക്കാൻ സന്ദേശത്തിനൊപ്പം നൽകിയിരിക്കുനന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരിക്കും തട്ടിപ്പുകാർ അയയ്ക്കുന്ന മെസേജ്.
ഇങ്ങനെ ലിങ്കിൽ ക്ലിക്ക് ചെയ് ആപ്പ് ഡൗൺലോഡ് ചെയ്താൽ അക്കൗണ്ട് നമ്പർ,മൊബൈൽ നമ്പർ,പാസ് വേർഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം പൂരിപ്പിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും. ഇതെല്ലാം തട്ടിപ്പുകാരിലേക്ക് എത്തും. ഇതോട അവർ അക്കൗണ്ടിലെ മുഴുവൻ പണവും ഊറ്റിയെടുക്കും. ഉത്സവസീസണിൽ നിറയെ റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനാൽ അതിലേതെങ്കിലും ആയിരിക്കുമെന്ന് കരുതിയാണ് ഉപഭോക്താക്കൾ ഈ തട്ടിപ്പിന് തലവച്ച് പോകുന്നത്.
എസ്ബിഐയിൽ നിന്നുള്ള എല്ലാ റിവാർഡ് പോയിൻറ് സന്ദേശങ്ങളും വ്യാജമാകണെന്ന് നിർബന്ധമില്ല. എന്നാൽ എസ്ബിഐ ഒരിക്കലും ഇത്തരം സന്ദേശങ്ങളോടൊപ്പം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നൽകാറില്ല. ഓൺലൈൻ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാർഡ് പോയിൻറുകൾ ഉപയോഗിക്കാനാകൂ. ഇതിനായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. അഥവാ അറിയാതെ ആപ്പ് ഡൗൺലോഡ് ചെയ്ത് പോയിട്ടുണ്ടെങ്കിൽ ഉടനെ ഡിലീറ്റ് ചെയ്യുകയോ ഫോൺ തന്നെ ഫോർമാറ്റ് ചെയ്യുന്നതോ ആവും നല്ലത്. ഉടൻ തന്നെ സൈബർവിങിൽ പരാതിപ്പെടുക.
Discussion about this post