എറണാകുളം: നിഖില വിമലിനെയും കുടുംബത്തെയും തനിക്ക് നന്നായി അറിയാമെന്ന് നടൻ നസ്ലെൻ. കാര്യങ്ങൾ സ്‌ട്രൈറ്റ് ആയി പറയുന്ന വ്യക്തിയാണ് നിഖില. തഗ്ഗ് പറയാൻ വേണ്ടി പറയുന്നത് അല്ലെന്നും, ചെറുപ്പം മുതലേ നിഖില അങ്ങനെ ആണെന്നും നസ്ലെൻ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നസ്ലെൻ നിഖിലയുടെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്.
എനിക്ക് നിഖിലയെയും കുടുംബത്തെയും വളരെ അടുത്ത് അറിയാം. ഒരിക്കലും തഗ്ഗിന് വേണ്ടിയല്ല നിഖില ചേച്ചി ഓരോന്ന് പറയുന്നത്. അത് ഒരിക്കൽ എന്നോട് അമ്മ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതലേ ഇവൾ ഇങ്ങനെ ആണെന്നായിരുന്നു അമ്മ പറഞ്ഞത്. ഈ സ്വഭാവം ഇനി മാറ്റാൻ കഴിയില്ലെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും നസ്ലെൻ വ്യക്തമാക്കി.
ഇങ്ങോട്ട് കിട്ടുന്നത് ആയിരിക്കും തിരിച്ച് കൊടുക്കുക. മുഖത്ത് നോക്കി കാര്യങ്ങൾ സംസാരിക്കുന്നത് നല്ലൊരു ക്വാളിറ്റിയാണ്. അത് എനിക്ക് ഇഷ്ടവുമാണ്. ഇതൊന്നും നിഖിലയെ വേദനിപ്പിക്കാൻ വേണ്ടി പറയുന്നത് അല്ലെന്നും നസ്ലെൻ കൂട്ടിച്ചേർത്തു.
ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐആം കാതലനാണ് നസ്ലെന്റെ പുതിയ ചിത്രം. ചിത്രം ഈ മാസം ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Discussion about this post