കോഴിക്കോട്: ലോറി വിൽക്കാൻ പോകുന്നുവെന്ന് അറിയിച്ച് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഉടമ മനാഫ്. പണം ആവശ്യമുള്ളതിനാലാണ് ലോറി വിൽക്കുന്നത് എന്നാണ് മനാഫ് പറയുന്നത്. നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ച് മനാഫ് രംഗത്ത് വന്നിരുന്നു.
അടിയന്തിരമായി ഒൻപത് ലക്ഷം രൂപ ആവശ്യമുണ്ടെന്നാണ് മനാഫ് പറയുന്നത്. ഇതിന് വേണ്ടിയാണ് ലോറി വിൽക്കുന്നത്. ആരും വിലപേശരുത്. ഒഎൽഎക്‌സിൽ ഇടിന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതാണ്. അതുകൊണ്ടാണ് വിവരങ്ങൾ പങ്കുവച്ചത്. 2012 മോഡൽ വണ്ടിയാണ്. 12 ടയറുണ്ട് എന്നും മനാഫ് പറയുന്നു. അതേസമയം എന്തിനാണ് ഇത്രയും വലിയ തുക ആവശ്യമെന്നതിനെക്കുറിച്ച് മനാഫ് വെളിപ്പെടുത്തിയിട്ടില്ല. സംഭവം അന്വേഷിച്ച് നിരവധി പേരാണ് മനാഫിനെ സമീപിക്കുന്നത്.
ചാരിറ്റിയ്ക്കായി ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കാൻ വേണ്ടി ആപ്പ് നിർമ്മിച്ച് നൽകണം എന്നാണ് മനാഫ് പറയുന്നത്. ആപ്പ് നിർമ്മിയ്ക്കണമെങ്കിൽ 5 ലക്ഷം രൂപ ചിലവ് വരും. അത്രയും തുക തന്റെ അടുക്കൽ ഇല്ല. അതുകൊണ്ട് ആരെങ്കിലും സൗജന്യമായി നിർമ്മിച്ച് നൽകണം എന്നായിരുന്നു മനാഫിന്റെ ആവശ്യം.
Discussion about this post