ചെന്നൈ: സോഷ്യൽ മീഡിയയിൽ വൈറലായി ജ്യോതികയെക്കുറിച്ചുള്ള സൂര്യയുടെ വാക്കുകൾ. പുതിയ ചിത്രത്തിന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ചാണ് നടൻ വാക്കുകൾ.
18ാമത്തെ വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. വിവാഹത്തിന് ശേഷം 27 വർഷം എനിക്കൊപ്പം ചെന്നൈയിൽ ആയിരുന്നു ജ്യോതിക ഉണ്ടായിരുന്നത്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജീവിത ശൈലി എല്ലാം വിട്ടാണ് ചെന്നൈയിൽ താമസം ആക്കിയത്. ബാന്ദ്രയിൽ ആയിരുന്നു ജ്യോതിക ജനിച്ച് വളർന്നത്.
27 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കണം എന്ന് ജ്യോതിക ആഗ്രഹിച്ചു. ഒരു പുരുഷന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം സ്ത്രീയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളോടൊപ്പം പോകുന്നതിന് ഞാൻ തടസ്സം നിന്നില്ല. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ അവളെ മാറ്റി നിർത്തുന്നത് എന്തിനാണ്. നടി എന്ന നിലയിൽ അവളുടെ വളർച്ച എനിക്കും സന്തോഷമുണ്ടാക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് മാറ്റം വരുത്താൻ പോകുന്നത് എന്നും സൂര്യ പറഞ്ഞു.
Discussion about this post