മല്ലികാ സുകുമാരന്റെ സ്പതതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രജിത്തും. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവർ ഒത്തുച്ചേർന്നാണ് ആഘോഷപരിപാടി ഗംഭീരമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മല്ലികയുടെ ഫ്‌ലാറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം.
‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്‌പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് ‘ പൃഥ്വിരാജ് കുറിച്ചത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുടുംബ ചിത്രം ആരാധകർ ഏറ്റെടുത്തു. അപൂർവങ്ങളിൽ അപൂർവമായാണ് കുടുംബം ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. എന്തൊക്കെ ആയാലും ആരാധകർ കുടുംബ ചിത്രം ഇരു കൈനീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും നിരവധി പേരാണ് മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്.
നീണ്ട അൻപതുവര്ഷങ്ങള് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൈയ്യടി വാങ്ങുകയാണ് താരം. വേഷപ്പകർച്ചകളിലൂടെ ഇന്നും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മല്ലികാ സുകുമാരൻ അതിശയിപ്പിക്കുയാണ്.
Discussion about this post