എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ഓർമ വരുന്നുവെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന സ്‌കൂൾ കായക മേളയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. തക്കുടുകൾ കേരളത്തിന്റെ അഭിമാനമായി തീരാനാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘സംസ്ഥാന സ്‌കൂൾ കായിക മേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരുകയാണ്. കഥ പറയുമ്പോളിലെ അശോക് രാജിനെ പോലെ ഞാനും എന്റെ കുട്ടിക്കാലം ഓർക്കുകയാണ്. വികാരാധീനമായ ഒരു കാഴ്ച്ചയാണ് ഇത്. എനിക്കും നിങ്ങളെ പോലെ ഇങ്ങനെയൊക്കെ ആവാമായിരുന്നുവെന്ന് തോന്നുന്നു. നിങ്ങളിലെനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്’- മമ്മൂട്ടി പറഞ്ഞു.
കലാപ്രകടനങ്ങൾ തുറന്ന് കാട്ടാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പരിപൂർ ആത്മാർത്ഥതയോടെ വേണം അതെല്ലാം ചെയ്യാൻ. ഈ രാജ്യത്തിന്റെ അഭിമാനങ്ങളായി വവരേണ്ടവരാണ് നിങ്ങളിൽ ഓരോരുത്തരും. കായിക മേളയിൽ ഒരുപാട് മത്സരയിനങ്ങളുണ്ട്. കൂടെ ഓടുന്നവരും നമ്മളേക്കാൾ മോശമല്ലെന്ന് ഓർക്കണം. അവരെ കൂടി പരിഗണിച്ചു വേണം മത്സരിക്കാനായി. മത്സരാർത്ഥിയെ മത്സരാർത്ഥിയായി മാത്രം കാണുക. ശത്രുതാ മനോഭാവം ഒരിക്കലും ഉണ്ടാവരുത്. പ്രിയപ്പെട്ട തക്കുടുകൾക്ക് ഈ നാടിന്റെ അഭിമാനമായി മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണെന്നും മമ്മൂട്ടി ആശംസിച്ചു.
ഇന്ന് വൈകീട്ടോടെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞത്. മഹാരാജാസ് കോളേജ് മൈതാനത്ത് വച്ച് നടന്ന പരിപാടിയിൽ കായിക മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടയും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ കായിക മേളയുടെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുഡ്‌ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ഇവരിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് പിആർ ശ്രീജേഷ് മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു.
മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ മാർച്ച് പാസ്റ്റും നടന്നു. സാംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിൻറെ ഭാഗമായി നടക്കു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു.
Discussion about this post