ന്യൂഡൽഹി; ഇന്ത്യ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ് തായ്‌ലാൻഡ്. തായ്‌ലാൻഡ് ടൂറിസം അതോറിറ്റിയുടേതാണ് ഈ നിർണ്ണായക തീരുമാനം. നിലവിലെ നിയമ പ്രകാരം ഇന്ത്യൻ പൗരന് 60 ദിവസം വരെ വിസയില്ലാതെ തായ്ലൻഡിൽ കഴിയാം. പ്രാദേശിക ഇമിഗ്രേഷൻ ഓഫീസ് വഴി 30 ദിവസം കൂടി വിസ നീട്ടാൻ സാധിക്കും. പട്ടായ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് തായ്?ലൻഡ് വീസ ഇളവുകൾ പ്രഖ്യാപിച്ചത്. 2023 നവംബറിലാണ് തായ്ലൻഡ് ആദ്യമായി ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. തുടർന്ന് 2024 നവംബർ 11 വരെയായിരുന്നു നയത്തിന്റെ സാധുത. ഇതാണ് രാജ്യം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്.വിസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ഡൽഹിയിലെ റോയൽ തായ് എംബസിയിലെ ഉദ്യോഗസ്ഥരും ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡും (ടിഎടി) സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്‌ലാൻഡ് തിളങ്ങുന്ന മണൽത്തീരങ്ങളും തലയാട്ടി നിൽക്കുന്ന ഈന്തപ്പനകളും വെയിലിൽ മിന്നുന്ന നീലക്കടലും ത്രസിപ്പിക്കുന്ന ജലവിനോദങ്ങളും ആഘോഷരാവുകളുമെല്ലാം ഈരാജ്യത്തെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു.
Discussion about this post