ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി. 13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറുമാണ് വീണ്ടും വിവാഹിതരായത്. മാലിദ്വീപിലാണ് ഇരുവരും ഒന്നും കൂടെ വിവാഹിതരായത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിൽ പങ്കുചേർന്നു.
ഇരുവരുടെ കല്യാണ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കുറെ വർഷങ്ങളായുള്ള ആഗ്രഹ മായിരുന്നു. എന്നാൽ മക്കൾക്ക് ചടങ്ങിന്റെ പ്രധാന്യം മനസ്സിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു എന്ന് സണ്ണി ലിയോൺ പറഞ്ഞു.
ഒക്ടോബർ 31 നാണ് ഇരുവരും വിവാഹിതരായത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നു എന്നാണ് വൃത്തങ്ങൾ പറയുന്നത്. വെള്ള നിറത്തിലുള്ള കസ്റ്റം മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.
2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറിനെ സണ്ണിലിയോൺ വിവാഹം ചെയ്യുന്നത് .
Discussion about this post