ഷൂട്ടിംഗിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കറ്റതായി റിപ്പോർട്ട് . വിഡി 12 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. താരത്തിന്റെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫിസിയോ തെറാപ്പി ചെയ്യണം എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.
ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിനായി മണിക്കൂറുകൾ നീളുന്ന പരിശീലനമാണ് താരം ചെയതിരുന്നത്. സിനിമയ്ക്കായി താരത്തിന്റെ കഠിന പരിശീലനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അടുത്ത വർഷം മാർച്ചിലാണ് സിനിമ തിയേറ്ററുകളിൽ എത്തുക. അതേസമയം രണ്ട് ചിത്രങ്ങൾ കൂടി വിജയ് ദേവരകൊണ്ടയുടെതായി ഒരുങ്ങുന്നുണ്ട്. വിഡി 13, വിഡി 14 എന്നിങ്ങനെ താൽക്കാലികമായി പേരിട്ട ചിത്രങ്ങൾ രവി കിരൺ കോലയും രാഹുൽ സംകൃത്യനുമാണ് സംവിധാനം ചെയ്യുന്നത്
Discussion about this post