ഉറുമ്പ്, പാറ്റ, പല്ലി തുടങ്ങിയ ജീവികളെ കൊണ്ട് പൊറുതി മുട്ടിയ ആളുകള്‍ ആയിരിക്കും മിക്ക വീട്ടുകാരും. പല വീടുകളിലും അടുക്കള, ഡൈനിംഗ് റൂം തുടങ്ങി കിടപ്പുമുറി വരെ ഭരിക്കുന്നത് ഇവയായിരിക്കും. ഈ ജീവികള്‍ നമുക്ക് പല രോഗങ്ങളും ക്ഷണിച്ച് വരുത്തുന്നു.
ഒരു പരിധിവരെ വൃത്തിയില്ലായ്മയാണ് ഈ ജീവികള്‍ പെരുകാന്‍ കാരണം. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും വീട് വൃത്തിയാക്കാത്തതും ഒക്കെയാണ് ഉറുമ്പും പല്ലിയും പാറ്റയുമൊക്കെ വീട്ടിലേക്ക് വരാനുള്ള മുഖ്യ കാരണം.
ചോക്ക് ഉപയോഗിച്ച് ഇവയെ ഇല്ലാതാക്കാന്‍ ആണ് പലരും ശ്രമിക്കാറ്. എന്നാൽ വീട്ടിൽ കുട്ടികളും മറ്റും ഉണ്ടെങ്കിൽ ഈ മാർഗം സുരക്ഷിതമല്ല. ഇതൊന്നും ഇല്ലാതെ തന്നെ വീട്ടിൽ നിന്ന് ഈ ജീവികളെ അകറ്റാനൊരു വഴിയുണ്ട്. എങ്ങനെ ആണെന്നല്ലേ… ഡെറ്റോൾ, ബേക്കിംഗ് പൗഡർ, ചെറുനാരങ്ങ എന്നിവയാണ് ഇതിനായി വേണ്ടത്.
ഇത് തയ്യാറാക്കാന്‍ ഒരു പാത്രത്തിൽ ആദ്യം കുറച്ച് ഡെറ്റോൾ എടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇനി ഇതിലേക്ക് അല്‍പ്പം കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. ഇനി ഇത് നന്നായി ഇളക്കി, ഒരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ചുകൊടുക്കാം.
ഉറുമ്പും പല്ലിയും പാറ്റയുമൊക്കെ ഒരുപാട് വരുന്ന സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കാം.
Discussion about this post