കൊച്ചി: ഇന്ത്യയില്‍ അന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതോടൊപ്പം റിഫൈന്‍ഡ് ഷുഗറില്ലാത്ത റെസിപ്പി അവതരിപ്പിച്ച് നെസ്ലെയുടെ ധാന്യാധിഷ്ഠിത കോപ്ലിമെന്ററി ഫുഡ് ആയ സെറലാക്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെറലാക്കില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനം വരെ കുറച്ചു വരികയായിരുന്നു. റിഫൈന്‍ഡ് ഷുഗറില്ലാത്ത സെറലാക്ക് വേരിയന്റുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോള്‍ നെസ്ലെ കൈവരിച്ചു. മൂന്നുവര്‍ഷം മുന്‍പ് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെയാണ് ലക്ഷ്യം കൈവരിച്ചത്. ഇന്ത്യയില്‍ നിലവിലുള്ള സെറലാക്കിന്റെ 21 വേരിയന്റുകളില്‍ 14 വേരിയന്റുകളില്‍ റിഫൈന്‍ഡ് ഷുഗര്‍ ഇനി ഉണ്ടാവില്ല. ഈ 14 വേരിയന്റുകളില്‍ ഏഴെണ്ണം 2024 നവംബര്‍ അവസാനത്തോടെ ലഭ്യമാകും. ബാക്കിയുള്ളവ വരും ആഴ്ച്ചകളില്‍ ലഭ്യമാകും.
1975 സെപ്റ്റംബര്‍ 15ന് പഞ്ചാബിലെ മോഗയിലുള്ള നെസ്ലെ ഇന്ത്യയുടെ ഫാക്ടറിയിലാണ് സെറലാക്കിന്റെ ആദ്യ ബാച്ച് നിര്‍മിച്ചത്. നിലവില്‍ നൂറുകണക്കിന് ജീവനക്കാരാണ് അര്‍പ്പണബോധത്തോടെ പഞ്ചാബിലെ മോഗ ഫാക്ടറിയിലും ഹരിയാനയിലെ സമല്‍ഖ ഫാക്ടറിയിലും ഗുണനിലവാരമുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അതേ ശ്രദ്ധയും ശുദ്ധിയും നിലനിര്‍ത്തി നിര്‍മിക്കുന്നത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങളും പാലും ഉള്‍പ്പടെ ഉയര്‍ന്ന നിലവാരമുള്ള ചേരുവകള്‍ ഉപയോഗിക്കാനുള്ള പ്രതിബദ്ധത നിലനിര്‍ത്തിയാണ് സെറലാക്ക് പ്രവര്‍ത്തിക്കുന്നത്. ഓരോ ബാച്ച് സെറലാക്കും നാല്‍പ്പതിലധികം ക്വാളിറ്റി ടെസ്റ്റുകള്‍ അടങ്ങുന്ന കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി ഓരോ പാക്കും ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ മൈക്രോ ന്യൂട്രിയന്റുകളുടെ ശരിയായ ഉപഭോഗം ആരോഗ്യത്തിന് നല്ലതാണ്. ഇന്ത്യയില്‍ അവതരിപ്പിച്ചത് മുതല്‍ ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആവശ്യമായ ആരോഗ്യദായക ഭക്ഷണം സെറലാക് വാഗ്ദാനം ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും അടക്കം ഉള്‍പ്പെടുന്ന 15ലധികം പോഷണങ്ങള്‍ സെറലാക്കില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം വീട്ടിലെ ഭക്ഷണത്തിന് പുറമേ ഇത് കുട്ടികള്‍ക്ക് നല്‍കാം. നെസ്ലെയുടെ ആഗോള ഗവേഷണ ശൃഖലയും പ്രാദേശിക വിദഗ്ദ്ധരും അന്തര്‍ദേശീയ നവീകരണ വിഭാഗവും ചേര്‍ന്നാണ് സെറലാക്കിന്റെ റെസിപ്പികള്‍ വികസിപ്പിച്ചെടുത്തത്.
സെറലാക്കിന്റെ ഈ യാത്ര വഴി സുരക്ഷിതമായ പോഷകാഹാരം നല്‍കുന്നതിലുപരി സാമൂഹിക ബോധവും ഉത്തവാദിത്തവും വളര്‍ത്തിയെടുക്കുകയാണ് നെസ്ലെ. പ്രാദേശിക കര്‍ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെസ്ലെ ഇന്ത്യ അവര്‍ക്ക് നൈപുണ്യവും പരിശീലനവും നല്‍കി ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങളില്‍ ഗുണമേന്മയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുകയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറക്കുകയും ഭാവിതലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നു. സെര്‍’ എയു ടെക്‌നോളജി വിജയകരമായി നടപ്പാക്കി മോഗയിലെയും സമല്‍ഖയിലെയും ഫാക്ടറികളില്‍ പാലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വെള്ളം എല്ലാ വര്‍ഷവും ഭൂഗര്‍ഭജല ഉപഭോഗം കുറയ്ക്കുന്നതിനായി പുനഃരുപയോഗം ചെയ്യുകയും അതുവഴി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍, വിതരണക്കാര്‍ തുടങ്ങിയവരുമായി പതിറ്റാണ്ടുകളായി നെസ്ലെ കെട്ടിപ്പടുത്ത വിശ്വാസവും പിന്തുണയും പങ്കാളിത്തവും കാരണമാണ് സെറലാക്കിന്റെ ഇന്ത്യയിലെ യാത്ര സാധ്യമായത്. ഉല്‍പ്പന്നങ്ങള്‍ നവീകരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സമകാലികവും പോഷകസമൃദ്ധവും പ്രാദേശിക അഭിരുചികള്‍ നിറഞ്ഞതുമായ കൂടുതല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി നെസ്ലെയുടെ ആഗോള ഗവേഷണ-വികസന ശൃംഖലയെ നെസ്ലെ തുടര്‍ന്നും പ്രയോജനപ്പെടുത്തും.
Discussion about this post