വിറകടുപ്പുകളിൽ നിന്ന് വളരെ പെട്ടെന്നാണ് നമ്മൾ ഗ്യാസ് അടുപ്പുകളിലേക്കും വൈദ്യുതി അടുപ്പുകളിലേക്കും മാറിയത്. പരിസരമലിനീകരണം കുറയ്ക്കാമെന്നതും വേഗത്തിൽ പാചകം പൂർത്തിയാക്കാനും സാധിക്കുന്നതിനാൽ പലരും ഗ്യാസ് അടുപ്പിനെയാണ് കൂടുതൽ ഉപയോഗിക്കുന്നത്.
എൽപിജി ഗ്യാസ് സിലിണ്ടറിനെ ജനകീയമാക്കുന്നു. എന്നിരുന്നാലും വളരെ അപകടസാധ്യതയുള്ളതാണ് എൽപിജി വാതകം. സൂക്ഷിച്ച് ഉപയോഗിച്ചിട്ടില്ലെങ്കിൽ മരണം വരെ സംഭവിക്കാം. എന്നാൽ ഈ അപകടസാധ്യത മുന്നിൽ കണ്ട് ഓരോ തവണയും എൽപിജി സിലിണ്ടറിനായി ബുക്ക് ചെയ്യമ്പോൾ, ഗാർഹിക ഉപഭോക്താക്കൾക്കും അവരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി നൽകുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നൽകേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത,അതായത്, തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിൻെ പരിരക്ഷ ലഭിക്കുന്നു.
ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം കുടുംബത്തിനുള്ള പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. കെട്ടിടത്തിനും വസ്തുവകകൾക്കും കേടുപാട് പറ്റിയാൽ രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാനാകും. അതുപോലെ ഏതെങ്കിലും കുടുംബാംഗം അപകടത്തിൽ മരണപ്പെടുകയാണെങ്കിൽ വ്യക്തിഗത അപകട പരിരക്ഷയായി ആറ് ലക്ഷം രൂപ അവകാശികൾക്ക് ലഭിക്കും. അതുപോലെ അപകടത്തിൽ പരിക്കേറ്റ ഒരു അംഗത്തിന് രണ്ട് ലക്ഷം രൂപ വീതം കുടുംബത്തിന് പരമാവധി 30 ലക്ഷം രൂപ വരെ ചികിത്സയ്ക്കു വേണ്ടിയും ഇൻഷുറൻസ് കവറേജ് ലഭ്യമാണ്.
എങ്ങനെ ക്ലെയിം ചെയ്യാം.
അപകടമുണ്ടായാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ, എൽപിജി ഉപഭോക്താവ് ഉടൻ തന്നെ വിതരണക്കാരനെ രേഖാമൂലം അറിയിക്കണം. തുടർന്ന് വിതരണക്കാരൻ ബന്ധപ്പെട്ട എണ്ണക്കമ്പനിയെയും ഇൻഷുറൻസ് കമ്പനിയെയും അപകടത്തെക്കുറിച്ച് അറിയിക്കുന്നു. ഉപഭോക്താക്കൾ ഇൻഷുറൻസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതില്ല,
ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഉപഭോക്താക്കൾ ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾ ഇനിപ്പറയുന്ന രേഖകൾ എണ്ണ കമ്പനിക്ക് സമർപ്പിക്കേണ്ടതുണ്ട്: മരണ സർട്ടിഫിക്കറ്റിന്റെ (കളുടെ) ഒറിജിനൽ മരണങ്ങളുടെ കാര്യത്തിൽ ബാധകമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്(കൾ) /കൊറോണേഴ്സ് റിപ്പോർട്ട്/ഇൻക്വസ്റ്റ് റിപ്പോർട്ട്.
പരിക്കുകളാണെങ്കിൽ യഥാർത്ഥ മെഡിക്കൽ ബില്ലുകൾ ഡോക്ടർമാരുടെ കുറിപ്പടി ഒറിജിനലിൽ മരുന്ന് ബില്ലുകളുടെ വാങ്ങൽ ഡിസ്ചാർജ് കാർഡ് യഥാർത്ഥത്തിൽ ആശുപത്രിവാസവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും സമർപ്പിക്കേണ്ടി വരും.
എൽപിജി അപകടങ്ങൾ കാരണം വീടോ കെട്ടിടമോ വാഹനമോ ഉൾപ്പെടെയുള്ള വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. അത്തരം സന്ദർഭങ്ങളിൽ, ഈ നാശനഷ്ടങ്ങൾക്ക് നിങ്ങൾക്ക് ക്ലെയിം ചെയ്യാം.
Discussion about this post