അണിയുന്ന വസ്ത്രത്തിനും ട്രെൻഡിനുമൊക്കെ അനുസരിച്ചാണ് നമ്മൾ ചെരുപ്പ് വാങ്ങുന്നതും ധരിക്കുന്നതും. എന്നാൽ ചെരുപ്പുകൾ അങ്ങനെയല്ല വാങ്ങേണ്ടത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കാലാവസ്ഥ അനുസരിച്ചാണ് ചെരുപ്പ് വാങ്ങിക്കേണ്ടത്. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെരുപ്പ് എന്ന് പറയുന്നത് തുറന്ന ചെരുപ്പാണ് . ചൂട് സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് ഏറെ നല്ലത്. വിയർപ്പു മൂലം ഉണ്ടാകുന്ന അണുബാധ തടയാൻ ഇത്തരം ചെരുപ്പുകളാണ് ഏറ്റവും നല്ലത്. ചൂട് സമയത്ത് വായു സഞ്ചാരത്തിനും പാദത്തെ തണുത്തതാക്കി നിലനിർത്താനും വിയർപ്പ് അടിഞ്ഞു കൂടുന്നതു തടയാനും തുറന്ന പാദരക്ഷകൾ സഹായിക്കുന്നു.
അതേ സമയം തണുപ്പ് കാലത്ത് ഷൂ ധരിക്കുന്നതാണ് നല്ലത്. കാൽ മൂടുന്ന തരത്തിലുള്ള ചെരുപ്പുകൾ ധരിക്കുന്നത് മൂലം ചിലരിൽ ചർമപ്രശ്‌നങ്ങൾക്ക് കാരണമാവും. ചിലരിൽ അത്‌ലറ്റ്‌സ്ഫൂട്ട് എന്ന അവസ്ഥയുണ്ടാകും. പാദങ്ങളിലെ ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗൽ രോഗമാണിത്. കാൽ നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുന്നതും അയഞ്ഞ സോക്‌സ് ധരിക്കുന്നതും ടവലുകൾ പങ്ക്‌വയ്ക്കാതിരിക്കുന്നതും ഇത്തരം അണുബാധകളെ തടയും.
തുറന്ന ചെരുപ്പ് ധരിക്കുന്നവർ പാദങ്ങൾക്ക് വേണ്ട പരിചരണവും നൽകണം. രാത്രി പാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മോയ്‌സ്ചറൈസർ പുരട്ടാം. നഖങ്ങളുടെ അഴകിന് ക്യൂട്ടിക്കിൾക്രീം പുരട്ടുക. ഇത് നഖങ്ങൾ പൊട്ടിപ്പോകുന്നത് തടയാൻ നല്ലതാണ്.
Discussion about this post