നല്ല ശമ്പളത്തിൽ ജോലി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ആ സ്വപ്നം പലർക്കും കീറാമുട്ടിയായി മാറും. എന്നാൽ പ്രതിസന്ധികളിൽ തളരാതെ കഷ്ടപ്പെടുന്നവരെ കാത്ത് വിജയം ഉണ്ട്. നിങ്ങൾ ഒരു ജോലി തേടുകയാണെങ്കിൽ ഇതാ ഒട്ടേറെ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ കേന്ദ്രസർക്കാരിന് കീഴിലുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷനിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി ഒഴിവുകളാണ് ഉള്ളത്.
ട്രെയിനിംഗ് സമയത്ത് തന്നെ ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 12 വരെ ഓൺലൈനായി അപേക്ഷിക്കാം. 27 വയസാണ് ഉയർന്ന പ്രായപരിധി.
അസിസ്റ്റന്റ് ട്രെയിനികൾക്ക് പരിശീലന സമയത്ത് 21500-74000 രൂപയും അസിസ്റ്റന്റ് തസ്തികയിൽ റെഗുലർ നിയമനത്തിന് ശേഷം 22,000-85000 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും. ഡിപ്ലോമ ട്രെയിനികളുടെയും ജൂനിയർ ഓഫീസർ ട്രെയിനികളുടെയും പ്രതിമാസ ശമ്പളം പരിശീലന സമയത്ത് 24,000-1,08,000 രൂപയും ജൂനിയർ എഞ്ചിനീയർ / ജൂനിയർ ഓഫീസറായി നിയമിക്കുമ്പോൾ 25,000-1,17,500 രൂപയുമായിരിക്കും. അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപയും മറ്റെല്ലാ തസ്തികകളിലേക്കും 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓൺലൈനായി അടക്കാം.
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): ഈ തസ്തികയിലേക്കുള്ള അപേക്ഷകർ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് / പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ് / പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ) എന്നിവയിൽ കുറഞ്ഞത് 70 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ നേടിയിട്ടുള്ളവരായിരിക്കണം. പട്ടികജാതി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് പാസ് മാർക്ക് മതി.ഡിപ്ലോമ ട്രെയിനി (സിവിൽ): സിവിൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 70 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പാസ് മാർക്ക് മാത്രം മതി.
ജൂനിയർ ഓഫീസർ ട്രെയിനി (എച്ച്ആർ): അപേക്ഷകർ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിബിഎ / ബിബിഎസ് ബിരുദം നേടിയവരായിരിക്കണം. ജൂനിയർ ഓഫീസർ ട്രെയിനി (എഫ് ആൻഡ് എ): ഇന്റർ സിഎ / ഇന്റർ സിഎംഎ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് ട്രെയിനി (എഫ് ആൻഡ് എ): കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബികോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം / ഭിന്നശേഷിയുള്ള വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് പാസ് മാർക്ക് മതി
Discussion about this post