റോബി വർഗീസ് രാജ് ആദ്യമായിസംവിധാനം ചെയ്ത സിനിമയായിരുന്നു കണ്ണൂർ സ്‌ക്വാഡ് . ഇപ്പോഴിതാ ചിത്രം രണ്ടാമത് മലയാളികളുടെ ഇടയിലേക്ക് എത്താൻ പോവുന്നു . അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥയെഴുതി 2023 – ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ക്രൈം ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ് . ചിത്രം വൻ ഹിറ്റായിരുന്നു.ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.
തൃക്കരിപ്പൂരിലെ വ്യവസായിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളിസംഘത്തെ കുറ്റാന്വേഷണമികവിലൂടെ കണ്ടെത്തുന്ന കണ്ണൂർ സ്‌ക്വാഡിനെയാണ് ജോർജ് എന്ന കഥാപത്രത്തിലൂടെ തനിമചോരാതെ പറയുന്നത്.
Discussion about this post