വയസ്സ് 50 . വെള്ളാരം കണ്ണുള്ള ലോകസുന്ദരി …. ഇത്ര പറഞ്ഞാൽ തന്നെ അറിയാം ആരെ കുറിച്ചാണ് പറഞ്ഞ് വരുന്നത് എന്ന്. അതേ ഐശ്വര്യ റായിയെ തന്നെ… എങ്ങനെയാണല്ലേ ഇത്ര പ്രായത്തിലും സുന്ദരിയായി ഇരിക്കാൻ സാധിക്കുന്നത്. അതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുയാണ് താരം .
ജലാശം നിലനിർത്തുന്നതും ശുചിത്വം പാലിക്കുന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഇത് രണ്ടും വളരെ ഫലപ്രദമാണെന്നാണ് ഐശ്വര്യ തന്നെ പറയുന്നു.
ഐശ്വര്യയുടെ ദിനചര്യയിൽ ഒഴിച്ചുകൂടാത്ത ഒന്നാണ് രാവിലെയും രാത്രിയും ചർമം മോയ്‌സ്ചറൈസ് ചെയ്യുന്നത്. ഇത് പണ്ട് മുതലുള്ള ശീലമാണ്. ഇത് ഇന്നേ വരെ നിർത്തിയിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കും. അത് ചർമ്മത്തിന് മികച്ചതാണ്.
ജലാംശം നിലനിർത്തുക
ജലാംശം നിലനിർത്തുക എന്നത് ചർമ സംരക്ഷണത്തിന്റെ അടിസ്ഥാനപരമായ കാരണം. ചർമ്മ സംരക്ഷണ പാളിയായി നിൽക്കുന്ന സ്ട്രാറ്റം കോർണിയയെ നിലനിർത്തുന്നതിന് ജലാംശം മുഖ്യമാണ്. കോശങ്ങളുടെ പ്രവർത്തനം ഇതിലൂടെ സുഗമമായി നടക്കുന്നു. ഇതിന്റെ ഫലമാണ് ചുളിവുകൾ കുറയുന്നതും, ചർമ്മത്തിന്റെ ഇലാസ്തികത വർധിക്കുന്നതും, തിളക്കമുണ്ടാകുന്നതും.
മോയ്‌സ്ചറൈസ് ചെയ്യുന്നതിന്റെ ഗുണങ്ങൾ
ചർമ്മത്തെ സംരക്ഷിക്കുന്ന ആവരണത്തിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഇത് സഹായകരമാകും. പതിവായി മോയ്‌സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമ്മത്തിലെ 35 ശതമാനം ജലാംശം വർധിപ്പിക്കാൻ സഹായിക്കും എന്ന സ്‌കിൻ റിസർച്ച് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
പ്രായമേറും തോറും ചർമ്മത്തിന്റെ ആവശ്യങ്ങളും വർധിച്ചു കൊണ്ടിരിക്കും. ഹൈലൂറോണിക് ആസിഡ് പോലെയുള്ള ഘടകങ്ങൾ ഈ കാലഘട്ടത്തിൽ ഗുണം ചെയ്യും. അവ ജലാംശ നിലനിർത്താൻ സഹായിക്കുന്നു. അന്തരീക്ഷത്തിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. സെറാമൈഡുകളാകട്ടെ ചർമ്മത്തിന്റെ ലിപിഡ് പാളികൾക്ക് കേടുപാടുകളുണ്ടാകാതെ സംരക്ഷിക്കുന്നു. അതിലൂടെ ജലാംശ നഷ്ടമാകുന്നത് ഒഴിവാക്കാം.
ശുചിത്വം
നല്ല ശുചിത്വം പാലിക്കുന്നതിലൂടെ, വ്യക്തികൾക്ക് ചർമത്തിൽ അഴുക്ക്, എണ്ണകൾ, മലിനീകരണം എന്നിവ അടിഞ്ഞുകൂടുന്നത് തടയാൻ കഴിയും. അല്ലെങ്കിൽ ഇവ എല്ലാം സുഷിരങ്ങൾ അടയുകയും മുഖക്കുരും അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള കോശജ്വലന അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.
Discussion about this post