കാൻബാറ : പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്ക്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവയ്ക്കാണ് ഓസ്‌ട്രേലിയ നിരോധനം ഏർപ്പെടുത്തുന്നത്. കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്ന പുതിയ നിയമം പാസാക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
നിരോധനം നടപ്പില്ലാക്കിയില്ലെങ്കിൽ പ്ലാറ്റ്‌ഫോമിന് കനത്ത പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നു. അവർ കളിക്കേണ്ട സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ച് സമയം കളയുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അമ്മമാർക്കും അച്ഛൻമാർക്കും വേണ്ടിയുള്ളതാണ്… എന്നെപ്പോലെ അവരും ഓൺലൈനിൽ നമ്മുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ് എന്ന്
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post