എന്നും ചെറുപ്പമായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. യുവത്വത്തിന്റെ ഊർജ്ജവും പ്രസരിപ്പും അത്രയ്ക്കുണ്ട് എന്നത് തന്നെ കാരണം. നിത്യയൗവനത്തിനായി എന്തും ചെയ്യാൻ ആളുകൾക്ക് ഇന്ന് മടിയില്ല. അതുകൊണ്ടാണല്ലോ പ്രായമാകാതിരിക്കാൻ കോടികൾ ചിലവാക്കി ചികിത്സകളും ഭക്ഷണക്രമീകരണവും നടത്തുന്ന ബ്രയാൻ ജോൺസൺ എന്ന കോടീശ്വരനെ എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാൽ പ്രായമാകുന്നത് ശരീരത്ത്െ ബാധിക്കാതെ ബ്രയാനെ പോലും വെല്ലുവിളിച്ചിരിക്കുകയാണ് ജൂലി ഗിബസ്സൺ എന്ന സ്ത്രീ. 56 വയസാണ് ഇവരുടെ പ്രായം. പക്ഷേ കണ്ടാൽ 35 വയസ് മാത്രമേ പരമാവധി തോന്നിക്കുകയുള്ളൂ.
പ്രായമാകുന്നതിന്റെ വേഗം അളക്കുന്നതിനായുള്ള ഡുനഡിൻപേസ് ബ്ലഡ് ടെസ്റ്റ് എന്ന രക്ത പരിശോധനയിലൂടെയാണ് ജൂലിയുടെ പ്രായമാകൽ പ്രക്രിയയുടെ വേഗം അളന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്ന ഇവരെ ഭക്ഷണത്തെ ഇന്ധനമായി കരുതണമെന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത് പിതാവ് എഡ് ക്ലാർക്കാണ്. നാസയുടെ സ്‌പേസ് സ്റ്റേഷൻ ദൗത്യമായ സ്‌കൈലാബിലെ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹത്തിന്റെ ആരോഗ്യപൂർണമായ ജീവിതമാണ് ജൂലിയും ചെറുപ്പത്തിലേ പിന്തുടർന്നത്. പ്രായപൂർത്തിയായതോടെ ദീർഘായുസ് ഉറപ്പാക്കുകയും സമ്മർദ്ദം കുറയ്ക്കുകയുമായി ജീവിതചര്യ, പ്രൊഫഷണൽ റിക്രൂട്ടറായ ഇവർ കഴിഞ്ഞ 25 വർഷമായി ആരോഗ്യകാര്യത്തിൽ കൃത്യതയോടെയുള്ള സമീപനമാണ് പിന്തുടർന്ന് വരുന്നത്.
ഡയറ്ററി സപ്ലിമെന്റുകളും വീട്ടിൽ പാചകം ചെയ്ത ആഹാരവും ശീലമാക്കിയ ഇവർ മദ്യവും പുകവലിയുമെല്ലാം പിന്തുടരാത്ത ആളാണ്. യാത്രകളും പഠനവും എന്നും കൂട്ടിനുള്ള ഇവർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ശ്രദ്ധിക്കുന്നു. പ്രാർത്ഥന,വ്യായാമം,ബാഷ്പസ്‌നാനം,തണുത്ത വെള്ളത്തിലെ കുളി,മെഡിറ്റേഷൻ എന്നിവ യുവതി ഒരിക്കലും മുടക്കാറില്ല.ദിവസവും ഏതാണ്ട് 12 ഡോളർ മാത്രമാണത്രേ ഇവരുടെ ചെലവ്. (ഇന്ത്യൻരൂപയിൽ 1012 )
മാരറ്റും മധുരക്കിഴങ്ങും അടങ്ങിയ പച്ചക്കറികൾ ഇഷ്ടക്ഷണം,ചിക്കനും മുട്ടയും ഒക്കെ ദൈന്യംദിനഭക്ഷണത്തിലെ പ്രധാനഘടകങ്ങൾ,നാരുകൾ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ എന്തും അവർക്ക് രുചികരമായ ഭക്ഷമാണ്. പച്ചക്കറിക്ക് പ്രാധാന്യം നൽകിയുള്ള ഭക്ഷണശീലവും തണുത്ത വെള്ളത്തിലെ കുളിയും ബാഷ്പസ്‌നാനവും ആണ് തന്റെ യൗവനത്തിന് കാരണമെന്ന് ഇവർ പറയുന്നു.
Discussion about this post