എറണാകുളം: നടി കൽപ്പനയുടെ മുൻ ഭർത്താവ് അനിൽകുമാർ വീണ്ടും വിവാഹിതനായതായി സൂചന. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിൽ ഒരു സ്ത്രീയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങൾക്ക് തിരിതെളിച്ചത്. ഇത് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് വിവരം. സംവിധായകൻ കൂടിയാണ് അനിൽ കുമാർ.
സെറ്റ്‌സാരി ധരിച്ച് അനിലിനൊപ്പം ചടങ്ങിന് എത്തിയ സ്ത്രീ സിന്ദൂരവും ധരിച്ചിരുന്നു. നിറയെ ആഭരണങ്ങളും ഇവർ ധരിച്ചിരുന്നു. ഗുരുവായൂരിൽ ആയിരുന്നു വിവാഹ ചടങ്ങ്. ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ അനിലിനൊപ്പം കണ്ടത് ആരാണെന്നുള്ള ചർച്ചകൾ ആരംഭിച്ചത്.
കൽപ്പനയുടെ മുൻ ഭർത്താവും ഭാര്യയും ഗുരുവായൂരിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
63 വയസ്സുകാരനായ അനിൽ കുമാർ 1998 ലാണ് കൽപ്പനയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇരുവർക്കും പെൺകുഞ്ഞുണ്ട്. 2012 ൽ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം കൽപ്പന ഹൃദയാഘാതത്തെ തുടർന്ന് മരിയ്ക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം മരണത്തെക്കാൾ ഭയമാണ് കൽപ്പനയെ എന്ന തരത്തിൽ അനിൽകുമാർ പരാമർശം നടത്തിയിരുന്നു. ഇത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്.
Discussion about this post