ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ച് നാസ. സുനിത വില്യസും ബച്ച് വിൽമോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കു വച്ചതിനെ തുടർന്ന് സുനിത വില്യംസിന്റെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
ചിത്രത്തിൽ സുനിതാ വില്യംസിന്റെ ശരീരം വല്ലാതെ മെലിഞ്ഞതായും കവിളുകൾ ഒട്ടിയതായും കാണുന്നു . ഇതോടെയാണ് സുനിത വില്യസിന് ബഹിരാകാശ വാസം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക വർധിപ്പിച്ചത്.
വളരെ യധികം ഉയരത്തിൽ ദീർഘകാലം കഴിയുമ്പോൾ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മർദ്ദങ്ങൾ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാവുമെന്നാണ് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ദ്ധൻ ഡോ. വിനയ് ഗുപ്ത പറയുന്നത്. കൂടാതെ ചിത്രം കാണുമ്പോൾ മനസ്സിലാവുന്നത് കലോറി നന്നായി നഷ്ടപ്പെടുന്നുണ്ട് എന്നാണ് . ശരീര ഭാരം കുറയുന്നതിന്റെ പ്രധാന ലക്ഷണമാണ് കവിളുകൾ കുഴിയുന്നത് . അവർ ഭക്ഷണം കഴിക്കുന്നത് വളരെ കുറവായിരിക്കും. അതിനാൽ അവിടെ ജീവിക്കാനായി ശരീരം കൂടുതൽ ഊർജം ഉപയോഗിക്കുന്നുണ്ടാവും എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അന്താരാഷട്രാ ബഹിരാകാശ നിലയിൽ നിന്നും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകളറിയിച്ചിരുന്നു സുനിതാ വില്യംസ് . ബഹിരാകാശ നിലയത്തിലൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ച വീഡിയോയിലൂടെയാണ് സുനിത വില്യംസ് ആശംസാ സന്ദേശം അയച്ചത്. ഭൂമിയിൽ നിന്നും 260 മൈൽ ഉയരത്തിൽ നിന്നും ദീപാവലി ആഘോഷം കാണുന്നതിന്റെ അനുഭവവും അവർ വീഡിയോയിൽ പങ്കുവച്ചിരുന്നു.
Discussion about this post