എറണാകുളം: ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേഷക പ്രീതി നേടിയ താരമാണ് അനന്യ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ അനന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദീർഘനാളായി താരം സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ സ്വർഗം എന്ന ചിത്രത്തിലൂടെ ഇപ്പോഴിതാ അനന്യ വീണ്ടും മലയാളി മനസ് കീഴടക്കാൻ എത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരമാണ് അനന്യ. ചാനൽ അഭിമുഖങ്ങളോടും വലിയ താത്പര്യം അനന്യ കാണിക്കാറില്ല. ഇപ്പോഴിതാ ഒരു സ്വകാര്യമാദ്ധ്യമത്തോട് ഷൂട്ടിംഗ് വേളയിൽ ഉണ്ടായ അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി.
പണ്ട് ഒരു സിനിമയിൽ പാമ്പുമായി അഭിനയിച്ച അനുഭവം ആണ് അനന്യ പങ്കുവയ്ക്കുന്നത്. പാമ്പ് ദേഹത്ത് കൂടി ഇഴയുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടത്. പാമ്പിനെ കൂടയിലാക്കി അവിടെ എത്തിച്ചിരുന്നു. പാമ്പ് ശരീരത്തിലൂടെ ഇഴയുന്ന സീനാണ് എടുക്കുന്നത് എന്ന് എന്നോട് അവർ പറഞ്ഞു. ഇത് കേട്ട അമ്മ പറ്റില്ലെന്ന് പറയുകയായിരുന്നു.
അപകടകരമായ സാഹചര്യത്തിൽ അഭിനയിക്കാൻ കഴിയില്ലെന്ന് അമ്മ തീർത്ത് പറഞ്ഞു. അതോടെ അവിടെ പ്രശ്‌നം ആയി. ഒറിജിനൽ പാമ്പിനെയാണ് ഇങ്ങനെ ചെയ്യിക്കുന്നത്. കടിച്ച് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് അമ്മ ചോദിച്ചു.
വിഷമില്ലാത്ത പാമ്പാണ് എന്നായിരുന്നു അവർ പറഞ്ഞത്. പാമ്പ് ചീറ്റും. എന്നാൽ വളരെ സോഫ്റ്റ് ആണ്. ശരീരത്തിലൂടെ പാമ്പ് കടന്നുപോകുന്നത് അറിയുക പോലും ഇല്ല. യാതൊരു അപകടവും സംഭവിക്കില്ലെന്നും അവർ പറഞ്ഞു.
തുടർന്ന് പാമ്പുമായി അഭിനയിക്കാമെന്ന് സമ്മതിച്ചു. പാമ്പ് ചീറ്റുന്ന ശബ്ദംകേട്ടാൽ നമ്മുടെ ജീവൻ പോകും. തലയിൽ കയറുമ്പോൾ നന്നായി പേടിയ്ക്കും. അങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിരുന്നു. ഇനി അത്തരം സീനുകളിൽ ഒരിക്കലും അഭിനയിക്കില്ലെന്നും അനന്യ വ്യക്തമാക്കി.
Discussion about this post