മനശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ നിർമ്മിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളെ നാം മനസിലാക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ട്. നമ്മൾ പോലും അറിയാതെ നമ്മളിലുള്ള സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ ഇത്തരം ഗെയിമുകൾ നമ്മെ സഹായിക്കും. അത്തരം ഒരു ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
നാല് ചിത്രങ്ങളാണ് ഈ ഒരു ചിത്രത്തിൽ ഉള്ളത്. ഇതിൽ ഏത് ആദ്യം കാണുന്നു എന്നതിന് അനുസരിച്ചിരിക്കും നമ്മുടെ വ്യക്തിത്വം.
പ്രായമായ മനുഷ്യന്റെ മുഖമാണ് നിങ്ങൾ ആദ്യം കാണുന്നത് എങ്കിൽ വളരെ ശുപാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്ന ആളാണ് നാം എന്നാണ് അതിനർത്ഥം. വളരെ ഉത്സാഹത്തോടെ കാണപ്പെടുന്ന ഇവർ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. വളരെ ബുദ്ധിശക്തിയുള്ളവരായിരിക്കും ഇക്കൂട്ടർ. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഇവർക്കുണ്ടായിരിക്കും. തുറന്ന മനസിന് ഉടമകൾ ആയിരിക്കും ഇവർ. പുതിയ കാര്യങ്ങൾ എല്ലായ്‌പ്പോഴും അറിയാൻ ആഗ്രഹിക്കുന്ന ഇവർ മികച്ച ഉപദേശങ്ങൾ ആളുകൾക്ക് നൽകാറുണ്ട്.
പറക്കുന്ന കുടയുമായി നിൽക്കുന്ന സ്ത്രീയെ ആണ് നിങ്ങൾ കാണുന്നത് എങ്കിൽ നിങ്ങൾ വലിയ തമാശക്കാരാണ് എന്നാണ് അതിനർത്ഥം. വളരെ ഗൗരവമായ സാഹചര്യം പോലും നർമ്മം കൊണ്ട് കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയും. ആകർഷകമായ വ്യക്തിത്വത്തിന് ഉടമയായിരിക്കും നിങ്ങൾ. ജീവിതം എല്ലായ്‌പ്പോഴും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും.
കുട തുറക്കുന്ന പെൺകുട്ടിയെ ആണ് ആദ്യം കാണുന്നത് എങ്കിൽ എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ എന്നാണ് അതിനർത്ഥം. എല്ലാ വെല്ലുവിളികളെയും അനായാസം തരണം ചെയ്യും. ശുപാപ്തി വിശ്വാസം ഇവരുടെ കൈമുതലാണ്. ഈ ശുപാപ്തി വിശ്വാസം മറ്റുള്ളവർക്ക് പ്രചോദനം ആണ്.
ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വിരിഞ്ഞ പൂക്കളാണ് നിങ്ങൾ ആദ്യം കാണുന്നത് എങ്കിൽ നിങ്ങൾ വളരെ സെൻസിറ്റീവ് ആണ് എന്നാണ് അതിനർത്ഥം. സംഭവങ്ങളുമായി നിങ്ങൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കും. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പറയാൻ നിങ്ങൾക്ക് കഴിയു. നിങ്ങളുടെ സാമീപ്യം ആളുകളെ ശാന്തരാക്കും.
Discussion about this post