കഴിഞ്ഞ വർഷം ഡിസംബറിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഗുരുതരമായ പരിക്കേറ്റ കുട്ടികുരങ്ങനെ ഡോക്ടറായ വളൈയപ്പന് രക്ഷിക്കുന്നത്. അന്ന് മുതൽ അദ്ദേഹത്തിന്റെ കൂടെയായിരുന്നു കുട്ടി കുരങ്ങൻ. പത്തു മാസത്തോളം കോയമ്പത്തൂരിലെ ക്ലിനിക്കിൽ വള്ളൈയപ്പൻ ആ കുട്ടിക്കുരങ്ങിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുകയായിരുന്നു.
എന്നാൽ ഒക്ടോബറിൽ കുട്ടികുരങ്ങനെ അധികൃതർ ഏറ്റെടുത്തു. കുരങ്ങിന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് വള്ളൈയപ്പന്റെ ക്ലിനിക്കിൽ നിന്ന് കുരങ്ങിനെ അധികൃതർ മാറ്റിയത്. ചെന്നൈ വണ്ടല്ലുരിലുള്ള അരിഗ്‌നാർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു കുരങ്ങിനെ അധികൃതർ മാറ്റിയത്.
കുരങ്ങിനെ കാണാൻ വള്ളൈയപ്പന് അധികൃതർ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വള്ളൈയപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കുരങ്ങിനെ വീണ്ടും കാണാൻ വള്ളൈയപ്പന് കോടതി അനുമതി നൽകിയിരിക്കുന്നത്.
Discussion about this post