എറണാകുളം: മക്കളുടെ ചോദ്യമാണ് സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവിന് കാരണം ആയതെന്ന് നടി വാണി വിശ്വനാഥ്. കാലങ്ങൾക്ക് ശേഷം സിനിമയിൽ എത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും അവരാണ്. മലയാള സിനിമ ആകെ മാറിപ്പോയി എന്നും വാണി വിശ്വനാഥ് പറഞ്ഞു. പുതിയ സിനിമയായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ വിശേഷങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
അമ്മ എന്താണ് അഭിനയിക്കാത്തത് എന്ന് മക്കൾ അടിയ്ക്കടി ചോദിക്കും. എനിക്ക് സിനിമയേക്കാൾ പ്രാധാന്യം മക്കളാണ്. സിനിമ എപ്പോൾ വേണമെങ്കിലും ചെയ്യാം. എന്നാൽ അവർക്കൊപ്പമുള്ള സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഉണ്ടായിരുന്നു. കുട്ടികളെ നോക്കാൻ തന്നെ സമയം തികഞ്ഞിരുന്നില്ല. ഇതിനിടെ സിനിമ കൂടി മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം ആയിരുന്നു.
പിന്നീട് അമ്മ അഭിനയിക്കണം എന്ന് മക്കൾ പറഞ്ഞു. എന്നാൽ പിന്നീട് മടിയായി. മടി കാരണം പല റോളുകളും വേണ്ടെന്നുവച്ചു. ഇപ്പോൾ വീണ്ടും അഭിനയിച്ച് തുടങ്ങിയപ്പോൾ മക്കൾക്കാണ് ഏറെ സന്തോഷം.
സിനിമ ആകെ മാറിപ്പോയിരിക്കുന്നു. പുതിയ കാലത്തെ ആർട്ടിസ്റ്റുകളുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. പുതിയ പിള്ളേർക്കൊപ്പമാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. വീട്ടിലിരിക്കുകയാണെങ്കിലും സിനിമകൾ കാണുമെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി.
Discussion about this post