വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം ഏറ്റവും കൂടുതൽ ഗുണകരമാവുക ഇന്ത്യയ്ക്ക് ആയിരിക്കും എന്ന് മൂഡീസ് റിപ്പോർട്ട്. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ് കർശനമാക്കുന്നതിനാൽ ചൈനയിൽ നിന്ന് വ്യാപാര, നിക്ഷേപങ്ങൾ വഴി തിരിച്ചുവിടാൻ സാധ്യതയുള്ളയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഈ നിക്ഷേപങ്ങൾ പലതും ഇന്ത്യയിലേക്ക് ആയിരിക്കും എത്തിച്ചേരുക എന്നും മൂഡീസ് വ്യക്തമാക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് അധികാരത്തിലേറുന്നതോടെ ഇന്ത്യയ്ക്കും ആസിയാൻ രാജ്യങ്ങൾക്കും ഗുണം ലഭിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അനധികൃതമായ കുടിയേറ്റങ്ങൾ തടയുന്നതിനായി ട്രംപ് കർശനമായ കുടിയേറ്റ നിയമങ്ങൾ കൊണ്ടുവരുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. കർശനമായ വിസ നിയന്ത്രണങ്ങൾ, കുറഞ്ഞ അഭയ ഗ്രാൻ്റുകൾ എന്നിവയുൾപ്പെടെയുള്ള നടപടികളിലേക്കും ട്രംപ് സർക്കാർ കടക്കും എന്നാണ് വിലയിരുത്തൽ.
അമേരിക്കയും ചൈനയും തമ്മിൽ നിലവിലുള്ള അസ്വാരസ്യങ്ങൾ ട്രംപ് അധികാരത്തിലേർന്നതോടെ വർധിക്കാനാണ് സാധ്യത എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിൽ നിന്നുമുള്ള വിദേശനിക്ഷേപങ്ങൾ പിൻവലിക്കുന്നത് ചൈനയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. എന്നാൽ ഇത് ഇന്ത്യക്കും മറ്റ് ആസിയാൻ രാജ്യങ്ങൾക്കും ആയിരിക്കും ഗുണം ചെയ്യുക എന്നും മൂഡീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Discussion about this post