തിരുവനന്തപുരം; സംസ്ഥാനത്ത് ആനകളെ ഉപയോഗിച്ചുള്ള 25,000 എഴുന്നള്ളിപ്പുകൾ നടക്കുന്നുണ്ടെന്ന് കണക്കുകൾ. ഇതിൽ 8,000 ഇടത്ത് കുറേയധികം ആനകളെ ഉപയോഗിച്ചുള്ള വലിയ ചടങ്ങുകളാണ് നടക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 17,000 ചെറിയ ചടങ്ങുകളും ആനകളെ ഉപയോഗിച്ചാണ് നടക്കുന്നത്. 390 നാട്ടാനകളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി മാർഗനിർദേശങ്ങൾ എഴുന്നള്ളിപ്പുകളെ എങ്ങനെ ബാധിക്കുമെന്നാണ് ഇതോടെ ചർച്ചയാവുന്നത്.
നംവബർ മുതൽ മേയ് വരെയാണ് 25,000 ചടങ്ങുകൾ നടക്കുക. അതായത് 210-220 ദിവസംകൊണ്ടാണ് ഇത്രയേറെ എഴുന്നള്ളിപ്പുകൾ നടക്കുന്നതെന്ന് സാരം. 390 നാട്ടാനകൾ ഉള്ളതിൽ 30-50 എണ്ണം ഇക്കാലത്ത് മദപ്പാടിലാകും. 330 എണ്ണത്തിനെ മാത്രമേ എഴുന്നെള്ളത്തിന് ഉപയോഗിക്കാനാകൂ. ദിവസം 120 ഉത്സവം ഉണ്ടെങ്കിൽ രണ്ടോ മൂന്നോ എണ്ണത്തിനെ മാത്രമേ എഴുന്നള്ളത്തിന് ഒരിടത്ത് കിട്ടൂ. കൂടുതൽ ആനകളെ ഉപയോഗിക്കുന്നയിടത്ത് ഇത് പ്രശ്‌നമാകും.
ആനയുടെ ആരോഗ്യത്തിന് അവയെ ഒരു ദിവസം നൂറ് കിലോമീറ്ററിൽ കൂടുതൽ വാഹനത്തിൽ കൊണ്ടുപോകരുതെന്ന നിർദ്ദേശം നല്ലതാണ്. മറ്റൊന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനയെ വാങ്ങിക്കൊണ്ടുവരാൻ നിലവിലെ നിയമത്തിൽ തടസ്സം. 2012 ന് ശേഷം സംസ്ഥാനത്ത് പുതിയ ആനകൾ എത്തിയിട്ടില്ല. എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ ഇടവേളയെന്നത് പാലിക്കാൻ കഴിയുമോയെന്ന സംശയം.
തൃശ്ശൂർപ്പൂരം പോലുള്ള ചടങ്ങുകൾക്ക് ആനകൾക്ക് വിശ്രമം കൊടുത്ത് വ്യത്യസ്ത എഴുന്നള്ളത്തുകൾക്ക് വെവ്വേറെ ആനകളെ ഉപയോഗിക്കാനാകും. എന്നാൽ, ഇതിന് ചെലവേറും.ഉത്സവങ്ങൾക്കു മാത്രമേ ആനകളെ ഉപയോഗിക്കാനാകൂ എന്ന ചട്ടം വന്നാൽ ഉത്സവകാലത്ത് കിട്ടുന്ന പണംകൊണ്ടു വേണം ബാക്കിയുള്ള മാസങ്ങൾ ആനയെ പോറ്റാൻ. ആനയുടെ ഒരു ദിവസത്തിന് 10,000 രൂപയെങ്കിലും വേണം.
Discussion about this post