ഇസ്ലാമാബാദ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ അഭിനന്ദവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചരിത്രവിജയത്തിന് ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. പാകിസ്താൻ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും വരുന്ന ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി ഷെരീഫ് ട്വിറ്ററിൽ ഒരു പോസ്റ്റിൽ കുറിച്ചു.
രാജ്യത്ത് നിരോധിച്ച സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പാക് പ്രധാനമന്ത്രി ട്രംപിനെ അഭിനന്ദിച്ചത്. ട്രംപിനെ അഭിനന്ദിക്കുന്നതിനായി എക്സ് ആക്സസ് ചെയ്യാൻ പ്രധാനമന്ത്രി ഷെരീഫ് വിപിഎൻ ഉപയോഗിച്ചതായി ആളുകൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് നിരോധിച്ച ഒരു ആപ്പ് വഴി പ്രധാനമന്ത്രി രാജ്യാന്തര ശ്രദ്ധ നേടുന്ന പോസ്റ്റ് ഇട്ടത് ഇതോടെ ചർച്ചയാവുന്നുണ്ട്. ജനങ്ങൾക്ക് ഒരു നീതിയും നിയമവും ഭരണതലപ്പത്ത് ഉള്ളവർക്ക് മറ്റൊന്ന് എന്നതാണോ പാകിസ്താനിലെ ജനാധിപത്യമെന്നാണ് ആളുകൾ ചോദിക്കുന്നത്.
ഈ കഴിഞ്ഞ ഏപ്രിൽ മാസമാണ് പാകിസ്താൻ രാജ്യത്ത് എക്‌സിന് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വർധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.











Discussion about this post