ഇസ്ലാമാബാദ്; പാകിസ്താനിൽ റെയിൽവേസ്റ്റേഷനിൽ ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേസ്‌റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടക്കുന്ന സമയം സ്റ്റേഷനിൽ പെഷവാറിലേക്കുള്ള പ്ലാറ്റ്ഫോമിൽ നിന്ന് ഒരു ട്രെയിൻ പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ചാവേർ ആക്രമണമെന്നാണ് സംശയം. എന്നാൽ കൃത്യമായി പറയാൻ സാധിക്കില്ലെന്ന് ക്വറ്റ സീനിയർ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ഓപ്പറേഷൻസ് മുഹമ്മദ് ബലോച്ച് പറഞ്ഞു, സ്ഫോടനത്തിന്റെ സ്വഭാവം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഗാരിസൺ സിറ്റിയായ റാവൽപിണ്ടിയിലേക്ക് യാത്രചെയ്യാൻ യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ബലോച്ച് പറഞ്ഞു.
പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പ്രസ്താവനയിൽ പറഞ്ഞു
പരിക്കേറ്റ യാത്രക്കാരിൽ ചിലരുടെ നില അതീവഗുരുതരമായതിനാൽ ആക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഷാഹിദ് റിന്ദ് പറഞ്ഞു. ആശുപത്രികളിൽ ‘അടിയന്തരാവസ്ഥ’ ഏർപ്പെടുത്തിയതായി സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
blast at Quetta













Discussion about this post