വയനാട്: വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയമെന്നും, നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം എന്നുമാണ് സുരേഷ് ഗോപി വിമർശിച്ചത്.
മുനമ്പത്ത് മാത്രമല്ല, ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാപാർട്ടി ഇവിടെയുള്ളത്. ഭാരതത്തിൽ ആ കിരാതം ഒടുക്കിയിരിക്കും എന്ന് വ്യക്തമാക്കി കഴിഞ്ഞു. മുനമ്പത്തെ സുഖിപ്പിച്ചുകൊണ്ട് ഞങ്ങൾക്ക് ഒന്നും നേടണ്ട, വഖഫ് ബില്ല് പാർലമെന്റിൽ പാസാക്കിയിരിക്കുമെന്നും, മായക്കാഴ്ചയായി അത് സ്വീകരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിൻറെയാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടിവരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണനും പറഞ്ഞു.
Discussion about this post