ബെയ്ജിംഗ്: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻ ചൊവ്വയിൽ വിപുലമായ സമുദ്രം ഉണ്ടായിരുന്നതായി ഗവേഷകർ. ചൈനയുടെ റോവറായ ഷൗരോംഗാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 3.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ സമുദ്രം ഉണ്ടായിരുന്നുവെന്നാണ് റോവറിന്റെ കണ്ടെത്തൽ.
സയന്റിഫിക് റിപ്പോർട്ട്‌സ് എന്ന ജേണലിലാണ് കണ്ടെത്തലുകൾ പങ്കുവച്ചിരിക്കുന്നത്. ചൊവ്വയുടെ ആദ്യകാല ചരിത്രത്തിൽ ചുരുങ്ങിയ കാലത്തേക്ക് നിലനിന്നിരുന്ന കടലിന്റെ അവശിഷ്ടമായ തെക്കൻ ഉട്ടോപ്യ മേഖലയിലെ തീരപ്രദേശമാണ് റോവർ കണ്ടെത്തിയത്. വർഷങ്ങളോളം ചൊവ്വ ഗ്രഹം സമുദ്രങ്ങളാൽ മുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഗവേഷകരുടെ വിശ്വാസം. ഈ വിശ്വാസം സത്യമാണെന്ന് വ്യക്തമാക്കുന്ന സൂചന കൂടിയാണ് ഇത്.
ചൊവ്വയുടെ ഉത്തരധ്രുവ തടത്തെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം ആണ് ഷൗരോംഗ്. 2021 മെയിൽ ആയിരുന്നു ഈ ഉപഗ്രഹം ചൈന വിക്ഷേപിച്ചത്. ഈ മേഖലയിൽ ഹൈഡ്രേറ്റഡ് സിലികയുടെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇവിടം സമുദ്രമായിരുന്നുവെന്നതിന്റെ സൂചനകൾ നൽകുന്നത്.
Discussion about this post