പാലക്കാട്: സിപിഎമ്മിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുഴിച്ച് മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ജയിക്കുമെന്നും സതീശൻ പറഞ്ഞു.
തൃശ്ശൂരിൽ ബിജെപി ജയിച്ചതിൽ സിപിഎമ്മിന് ജാള്യതയുണ്ട്. ഇത് മറയ്ക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇടയ്ക്കിടെ യുഡിഎഫിനെ കുറ്റം പറയുന്നത്. ഇക്കുറി പാലക്കാട്ട് രാഹുൽ തന്നെ ജയിക്കും. 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും. പാലക്കാട്ടെ പെട്ടി ഉപേക്ഷിച്ച് സിപിഎം ഓടി. സിപിഎമ്മിനെ മുഖ്യമന്ത്രി കുഴിച്ച് മൂടി. ചേലക്കര ഇക്കുറി യുഡിഎഫ് പിടിച്ചെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
പാലക്കാട്ടെ തിരച്ചിൽ മന്ത്രി എം.ബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥ ആയിരുന്നു. ഇത് എല്ലാവർക്കും ബോദ്ധ്യമായി. സിപിഎം നേതാവ് കൃഷ്ണദാസ് തന്നെയാണ് പെട്ടിവിഷയം ഇനി ചർച്ച ചെയ്യേണ്ടെന്ന് പറഞ്ഞത്. പെട്ടിയെക്കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ പെട്ടി എടുത്ത് ദൂരേയ്ക്ക് കളഞ്ഞു. സിപിഎം ജനങ്ങൾക്ക് മുൻപിൽ ഇപ്പോൾ പരിഹാസ്യരായിരിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.
സർക്കാരിനെതിരെ ശക്തമായ വികാരം ആണ് ഉള്ളത്. കേരളം കണ്ട ഏറ്റവും വലിയ ദുർഭരണമാണ് പിണറായി സർക്കാരിന്റേത്. ഖജനാവ് കാലിയാക്കി, എല്ലാ രംഗത്തും ജനങ്ങൾക്ക് ആഘാതം ഏൽപ്പിച്ചു. കേരളത്തെ തകർത്തു. ഇതെല്ലാമായിരിക്കും യുഡിഎഫിന്റെ വിജയത്തിന്റെ കാരണം എന്നും സതീശൻ വ്യക്തമാക്കി.
Discussion about this post