മലയാളിയ്ക്ക് ഇഷ്ടപ്പെട്ട ഫലവർഗമാണ് വാഴപ്പഴം. ലോകത്തിന്റെ ഏത് കോണിലായാലും ഒരു വാഴയൊക്കെ നട്ടുനനച്ച് അതിന്റെ ഇലയൊക്കെ വെട്ടി ചോറുണ്ണാം പൂവ് പറച്ച് തോരൻ വയ്ക്കാനും കാ പറിച്ച് പഴുപ്പിച്ച് രുചിയോടെ കഴിക്കാനും കൊതിയാണ്. നമ്മുടെ നാട്ടിലേത് പോലെ എല്ലായിടത്തും വാഴ വളരണമെന്നുമില്ല കിട്ടണമെന്നുമില്ല. എന്നാൽ സൂത്രശാലികളായ മലയാളികൾ പോകുന്നയിടത്തെല്ലാം അവരുടെ പ്രിയപ്പെട്ട ചെടികളോരോന്നും കൊണ്ട് പോയിത്തുടങ്ങി. കറിവേപ്പും,വാഴയും ചോനയുമെല്ലാം അങ്ങനെ മലയാളികൾ ഉള്ളയിടത്തെല്ലാം എത്തി. കഴിഞ്ഞ ദിവസം പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസർ ഞാലിപ്പഴം എങ്ങനെ അമേരിക്കയിലെത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഈ ഞാലിപ്പൂവൻ വാഴയെ കുക്കർ വാഴ എന്നാണത്രെ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നത്, വൈക്കത്ത് നിന്നുളള കഴിഞ്ഞ തലമുറയിലെ ഏതോ കുടിയേറ്റ അങ്കിളും ആന്റിയുമാണ് ഈ വാഴ വിത്ത് കുക്കറിലൊളിപ്പിച്ച് ബയോ സെക്യൂരിറ്റി ഓഫിസേഴ്‌സിനെ കബളിപ്പിച്ച് അമേരിക്കയിൽ എത്തിച്ചത്. ശേഷം ആ വാഴ വളർന്ന് വലുതായി , ഒരുപാട് മക്കൾ വിത്തുക്കളും കൊച്ചുമക്കൾ വിത്തുകളുമായി പടർന്നു. ഇപ്പോൾ അമേരിക്കൻ മലയാളികളുടെ കുടുംബങ്ങളിൽ ഈ വാഴ മലയാളിത്തം വീശി എമ്പാടും ഉണ്ടത്രെ. കുക്കർ വാഴ എന്നാണത്രെ അറിയപ്പെടുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ ഈ വീഡിയോ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആശ റാണി. ഇത്തരത്തിൽ മറ്റൊരു നാട്ടിലേക്ക് ജൈവവൈവിധ്യത്തെ പറിച്ചുനടുന്നത് ശരിയാണോ എന്നാണ് അവർ ചോദിക്കുന്നത്. കുറിപ്പിലേക്ക്.
ജൈവസുരക്ഷയും കുക്കർ വാഴ സിൻഡ്രോമും.
അമേരിക്കൻ മലയാളിയോ , അതോ യൂറോപ്യൻ മലയാളിയോ ആയ പ്രശസ്ത റീൽസ് താരം അവരുടെ പിന്നാമ്പുറ മുറ്റത്ത് നിന്ന് പറിച്ച ഞാലിപ്പൂവൻ വാഴക്ക് ഒപ്പം ആ വാഴയിനം അമേരിക്കയിലത്തിയ കഥ പറയുന്നു. ഈ ഞാലിപ്പൂവൻ വാഴയെ കുക്കർ വാഴ എന്നാണത്രെ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നത്, വൈക്കത്ത് നിന്നുളള കഴിഞ്ഞ തലമുറയിലെ ഏതോ കുടിയേറ്റ അങ്കിളും ആന്റിയുമാണ് ഈ വാഴ വിത്ത് കുക്കറിലൊളിപ്പിച്ച് ബയോ സെക്യൂരിറ്റി ഓഫിസേഴ്‌സിനെ കബളിപ്പിച്ച് അമേരിക്കയിൽ എത്തിച്ചത്. ശേഷം ആ വാഴ വളർന്ന് വലുതായി , ഒരുപാട് മക്കൾ വിത്തുക്കളും കൊച്ചുമക്കൾ വിത്തുകളുമായി പടർന്നു. ഇപ്പോൾ അമേരിക്കൻ മലയാളികളുടെ കുടുംബങ്ങളിൽ ഈ വാഴ മലയാളിത്തം വീശി എമ്പാടും ഉണ്ടത്രെ. കുക്കർ വാഴ എന്നാണത്രെ അറിയപ്പെടുന്നത്.
ഇങ്ങനെ ചെടിയും വിത്തും കായും ഒക്കെ ഒളിപ്പിച്ച് കടത്തുന്ന ഒറ്റപ്പെട്ട വ്യക്തികളൊന്നും അല്ല ഈ കുക്കർ വാഴ ആന്റിയും അങ്കിളും പലരും ചെയ്യാറുണ്ട്. ഇവർ ചെയ്ത് കൂട്ടുന്നത് എന്ത് വലിയ അപകടകരമായ കാര്യമാണന്ന് അറിയാമോ. രാജ്യങ്ങൾ ഇത്തരം സ്ട്രിക്റ്റ് ബയോ സെക്യൂരിറ്റി റൂൾസും ചെക്കിങ്ങും ഒക്കെ നിർമിച്ച് വച്ചിരിക്കുന്നത് തന്നെ തദ്ദേശീയ ജൈവ സമ്പത്തിനേയും, ജൈവ വൈവിദ്ധ്യങ്ങളേയും സംരക്ഷിക്കുന്നതിനും, മനുഷ്യരുൾപ്പടെ പല ജീവജാലങ്ങളുടേയും സംരക്ഷണത്തിന് വേണ്ടിയുമാണ്. നമ്മൾ നമ്മുടെ നാട്ടിലേക്കും , നാട്ടിൽ നിന്ന് പലയിടങ്ങളേയും കടത്തി കൊണ്ടു വരുന്ന ഇത്തരം പല സാധനങ്ങളും അധിനിവേശ സ്വഭാവം കാണിക്കുകയും തദ്ദേശീയ ജൈവവൈവിധ്യത്തിന്റെ ഉന്മൂലനത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ജൈവവിധ്യം എന്നത് നമുക്ക് കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ല അത് വളരെ പതുക്കെ പ്രകൃത്യ തന്നെ ഉണ്ടായി വരുന്ന ഒരവസ്ഥയാണ്. ചിലപ്പോൾ നമ്മൾ കൈകളിലേന്തി വരുന്ന നമ്മുടെ പ്രിയപ്പെട്ട വിത്തും, ചെടിയും , കമ്പും ഒക്കെ സ്വന്തം ജന്മപ്രദേശങ്ങളിൽ നിരുപദ്രവകാരികളായവ മറ്റിടങ്ങളിൽ അങ്ങനെയാകണം എന്നില്ല. കേരളത്തിലെ പല വനവത്കരണ മണ്ടത്തരങ്ങളും ഇത്തരം അധിനിവേശ സസ്യങ്ങളുടെ കൈപ്പിടിയിലായ അനുഭവം നമുക്ക് തന്നെ ഉണ്ടല്ലോ.
മറ്റൊരു രാജ്യത്തേക്ക് നമ്മൾ പോകുമ്പോഴും അല്ലെങ്കിൽ അവിടെ നിന്ന് തിരികെ വരുമ്പോഴും നമ്മുടെ സ്വാർത്ഥ താത്പര്യങ്ങളുടെ വാഴകൾ കുക്കറിലൊളിപ്പിച്ച് കടത്തുന്നത് നിസ്സാരമായ കുറ്റകൃത്യമല്ല. മറിച്ച് ചിലപ്പോൾ തലമുറകളെ തന്നെ ബാധിക്കുന്ന ദുരന്തത്തിന്റെ ബോംബുകളാകാം.ഒരു രാജ്യത്തേക്ക് കടക്കുമ്പോൾ അവിടെത്തെ ശമ്പളവും സോഷ്യൽ സെക്യൂരിറ്റിയും ഒഴികെ ബാക്കി എല്ലാം ഇച്ചീച്ചിയായി കാണുന്ന പ്രവണത അത്ര നല്ലതല്ല. സ്വന്തം പിന്നാമ്പുറത്ത് നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി പുന:സൃഷ്ടിക്കലും , തെറ്റ് മുണ്ട് ഉടുക്കലും താറുകുത്തലും പളളി പണിയലും ഒക്കെ നടത്തുന്ന കൂടെ അവിടെ കുട്ടിച്ചോറാക്കാനുളള പ്രവർത്തനം കൂടി നടത്തിയാൽ മഹാമോശമല്ലെ??
Discussion about this post